

കണ്ണൂർ: ധനരാജ് രക്ത സാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിൻ്റെ രേഖകൾ പുറത്ത് വിട്ട് വി. കുഞ്ഞികൃഷ്ണൻ. 5 ലക്ഷം രൂപ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖയാണ് പുറത്തു വിട്ടത്. കൂടുതൽ തെളിവുകൾ പുറത്തു വിടേണ്ടി വരുമെന്ന് കുഞ്ഞികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തു. ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ പാർട്ടിക്കും ഇന്നാട്ടിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇനി വേണ്ടതെന്ന് കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.