ഹരിയാന തെരഞ്ഞെടുപ്പ്: ഒരു വ്യക്തിയെ പരാജയപ്പെടുത്താൻ ബിജെപി ഒന്നും ചെയ്യില്ല; വിനേഷ് ഫോഗട്ടിൻ്റെ വിജയത്തിൽ പ്രതികരിച്ച് വി. മുരളീധരൻ

ജമ്മു, ഹരിയാന തെരഞ്ഞെടുപ്പ് ഫലങ്ങൾ ഐതിഹാസികമെന്നും അദ്ദേഹം പറഞ്ഞു
ഹരിയാന തെരഞ്ഞെടുപ്പ്: ഒരു വ്യക്തിയെ പരാജയപ്പെടുത്താൻ ബിജെപി ഒന്നും ചെയ്യില്ല; വിനേഷ് ഫോഗട്ടിൻ്റെ വിജയത്തിൽ പ്രതികരിച്ച് വി. മുരളീധരൻ
Published on


ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വിനേഷ് ഫോഗട്ടിൻ്റെ വിജയത്തിൽ പ്രതികരിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ബിജെപിയുമായി അവർക്ക് പ്രത്യേകിച്ചും എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയില്ല. ഒരു വ്യക്തിയെ പരാജയപ്പെടുത്താൻ ബിജെപി ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന ബിജെപിയിലേക്ക് ചായുമ്പോഴും ജുലാന മണ്ഡലം വിനേഷിനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു.

ALSO READ: സർക്കാരിൻ്റേത് ഗുരുതരമായ ഭരണഘടനാ ലംഘനം; ഗവർണർ ആവശ്യപ്പെട്ടിട്ടും വിശദീകരണം നൽകുന്നില്ല: കെ. സുരേന്ദ്രൻ

ജമ്മു, ഹരിയാന തെരഞ്ഞെടുപ്പ് ഫലങ്ങൾ ഐതിഹാസികമെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ മൂന്നാം തവണയാണ് ബിജെപി ഭരണത്തിലേറുന്നത്. കേവല ഭൂരിപക്ഷത്തിനും മുകളിലാണ് ബിജെപി നിൽക്കുന്നത്. ബിജെപി നടത്തുന്ന സത്ഭരണത്തിൻ്റെ ജനങ്ങളുടെ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യത്തിൻ്റെ കുപ്രചരണങ്ങൾക്ക് ജനങ്ങൾ തിരിച്ചടി നൽകി. ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് കോൺഗ്രസിനെ വിശ്വാസമില്ല. രാഹുൽഗാന്ധി തുടങ്ങാനിരുന്ന നുണയുടെ കട ജനങ്ങൾ അടപ്പിച്ചുവെന്നും മുരളീധരൻ പറഞ്ഞു.


എഡിജിപി, ഫോൺചോർത്തൽ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിൽ ഗവർണർ വിശദീകരണം തേടിയാൽ അതിന് മറുപടി മുഖ്യമന്ത്രി നൽകേണ്ടതുണ്ട്. എന്നാൽ ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രി നിറവേറ്റിയില്ല. കള്ളക്കടത്തിനെ കുറിച്ചും,ഹവാലാ ഇടപാടിനെ കുറിച്ചും മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് അഭിമുഖം കൊടുക്കുന്നതിനു മുൻപ്, ഗവർണറെ അറിയിക്കണമായിരുന്നു. ഇന്ന് മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചത് ബോധോദയം കൊണ്ടെന്നും മുരളീധരൻ പറഞ്ഞു. ആരോപണവിധേയനായ എഡിജിപിയെ മുഖ്യമന്ത്രി അഞ്ച് മാസത്തോളം സംരക്ഷിച്ചു. എന്നിട്ട് കസേര മാറ്റുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com