പി. ശശിക്കെതിരായ വെളിപ്പെടുത്തൽ; ആരോപണം വ്യക്തിപരം, സർക്കാരിൻ്റെ അഭിപ്രായമല്ല: വി. ശിവൻകുട്ടി

താനൂർ കസ്റ്റഡി മരണത്തിൽ അൻവറിൻ്റേത് അവസാന വാക്കാണോയെന്നും മന്ത്രി വി ശിവൻകുട്ടി ചോദ്യം ഉന്നയിച്ചു
പി. ശശിക്കെതിരായ വെളിപ്പെടുത്തൽ; ആരോപണം വ്യക്തിപരം, സർക്കാരിൻ്റെ അഭിപ്രായമല്ല:  വി. ശിവൻകുട്ടി
Published on


പി. ശശിക്കെതിരായ നിലമ്പൂർ എംഎൽഎ പി.വി. അൻവറിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.പി.വി. അൻവറിൻ്റെ ആരോപണങ്ങൾ സർക്കാരിൻ്റെ അഭിപ്രായമല്ലെന്നും പി വി അൻവറിൻ്റെ മാത്രം അഭിപ്രായമാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. താനൂർ കസ്റ്റഡി മരണത്തിൽ അൻവറിൻ്റേത് അവസാന വാക്കാണോയെന്നും മന്ത്രി വി ശിവൻകുട്ടി ചോദ്യം ഉന്നയിച്ചു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ പി. ശശി പൂർണ പരാജയമാണെന്നായിരുന്നു പി.വി. അൻവർ എംഎൽഎ വെളിപ്പെടുത്തൽ. പി. ശശിയെ വിശ്വസിച്ചാണ് പാർട്ടിയും ആഭ്യന്തര വകുപ്പും അദ്ദേഹത്തെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചത്. ഇപ്പോൾ സംഭവിച്ചിരിക്കുന്ന വീഴ്ചകൾക്ക് മുഖ്യമന്ത്രിയും സിപിഎമ്മും ഉത്തരം പറയേണ്ടി വരുമെന്നും പി.വി. അൻവർ പറഞ്ഞിരുന്നു.

ഭരണകക്ഷിയെന്ന നിലയിൽ ഇടതുപക്ഷത്തെ ഏറെ പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളാണ് പി.വി. അൻവർ പുറത്തുവിട്ടത്. പ്രതിപക്ഷത്തിനെതിരെയും പി.വി. അൻവർ എംഎൽഎ വിമർശനം ഉന്നയിച്ചിരുന്നു. ശശിയെ വെച്ച് കൊണ്ടിരിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് പറയാൻ പാർട്ടി ഇപ്പോഴല്ലേ ഇതൊക്കെ അറിയുന്നതെന്നും പി.വി. അൻവർ പ്രതികരിച്ചു. എന്താണ് കേരളത്തിൽ നടക്കുന്നതെന്ന് പഠിച്ച് ശശി പാർട്ടിയേയും മുഖ്യമന്ത്രിയേയും അറിയിക്കണം. അതാണ് അദ്ദേഹത്തിൻ്റെ ജോലിയെന്നും പി.വി. അൻവർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com