യാത്രയ്‌ക്കൊരുങ്ങി വടിവേലുവും ഫഹദും; റോഡ് മൂവി റിലീസ് അറിയിച്ച് താരം

ഫഹദും വടിവേലുവും ആദ്യം ഒന്നിച്ച മാരി സെൽവരാജ് ഒരുക്കിയ രാഷ്ട്രീയ ചിത്രം 'മാമന്നൻ' വാണിജ്യ വിജയവും നിരൂപക പ്രശംസയും ഒരുമിച്ച് നേടിയിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്.
യാത്രയ്‌ക്കൊരുങ്ങി വടിവേലുവും ഫഹദും; റോഡ് മൂവി റിലീസ് അറിയിച്ച് താരം
Published on

കൊമേഡിയനെന്ന സ്ഥിരം മേൽവിലാസത്തിൽ നിന്ന് മാറി അതിശയിപ്പിക്കുന്ന പ്രകടനവുമായി വടിവേലു നിറഞ്ഞുനിന്ന തമിഴ് ചിത്രമാണ് മാമന്നൻ. ഉദയനിധി നായകനായെത്തിയ ചിത്രത്തിൽ നെഗറ്റീവ് റോളിലെത്തി മലയാളികളുടെ അഭിമാന താരം ഫഹദ് ഫാസിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ മാമന്നന് ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ. 2024ൽ പ്രഖ്യാപിച്ച ചിത്രം ഇപ്പോൾ റിലീസിന് ഒരുങ്ങുന്നവെന്ന വാർത്തകളാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്നത്.

മാരീശൻ്റെ റിലീസ് വിവരം നടൻ ഫഹദ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. 2025 ജൂലൈയിൽ മാരീശൻ റിലീസ് ചെയ്യും. നേർക്കുനേർ നിൽക്കുന്ന ഫഹദ് ഫാസിലും വടിവേലുവും ഉള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. എന്നാൽ തീയതി പുറത്തുവിട്ടിട്ടില്ല. സുധീഷ് ശങ്കറിൻ്റെ സംവിധാനത്തിൽ എത്തുന്ന ആക്ഷൻ ഡ്രാമ ചിത്രം 'മാരീശൻ' ഒരു റോഡ് മൂവി ഴോണറാണെന്നാണ് സൂചനകൾ.

നിർമാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് തിങ്കളാഴ്ച ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ഈ വർഷം ജൂലൈയിൽ ചിത്രം റിലീസ് ചെയ്യുമെന്ന് പോസ്റ്ററിലൂടെയാണ് വെളിപ്പെടുത്തിയത്.സൂപ്പർ ഗുഡ് ഫിലിംസിൻ്റെ 98-ാമത്തെ ചിത്രമാണ് മാരീശൻ.ഫഹദും വടിവേലുവും ആദ്യം ഒന്നിച്ച മാരി സെൽവരാജ് ഒരുക്കിയ രാഷ്ട്രീയ ചിത്രം മാമന്നൻ വാണിജ്യവിജയവും നിരൂപക പ്രശംസയും ഒരുമിച്ച് നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്.

ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായതായും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുന്നതായും പറയപ്പെടുന്നു. ഫഹദ് ഫാസിൽ, വടിവേലു എന്നിവരെ കൂടാതെ വിവേക് ​​പ്രസന്ന, രേണുക, സിതാര എന്നിവരുൾപ്പെടെ നിരവധി അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കും. വി. കൃഷ്ണമൂർത്തി ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയതു മാത്രമല്ല, ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.ചിത്രത്തിൻ്റെ സംഗീതം യുവാൻ ശങ്കർ രാജയും ഛായാഗ്രഹണം കലൈശെൽവൻ ശിവാജിയുമാണ്. ശ്രീജിത്ത് സാരംഗ് ചിത്രത്തിൻ്റെ എഡിറ്റിങ്ങും കലാസംവിധാനം മഹേന്ദ്രനും കൈകാര്യം ചെയ്തിരിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com