കുശാലായി ഓണമുണ്ട് വാനരന്മാർ; വൈറലായി ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരസദ്യ

ഇത്തവണയും പതിവ് തെറ്റിക്കാതെ ശാസ്താംകോട്ടയിലെ വാനരന്‍മാര്‍ക്ക് വയറു നിറച്ച് തന്നെ ഭക്തര്‍ സദ്യ വിളമ്പി
കുശാലായി ഓണമുണ്ട് വാനരന്മാർ; വൈറലായി ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരസദ്യ
Published on

കൊല്ലം ശാസ്താംകോട്ടയിലെ വാനരന്മാര്‍ക്ക് ഓണക്കാലം കുശാലാണ്. ശാസ്താംകോട്ട ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ വിഭവ സമൃദ്ധമായ സദ്യയാണ് വാനരന്‍മാര്‍ക്ക് നല്‍കുന്നത്. ക്ഷേത്രത്തില്‍ തിരുവോണ സദ്യ കഴിക്കാൻ ഇത്തവണയും നിരവധി വാനരന്മാരാണ് എത്തിയത്.

Also Read: ഓണം വന്നേ..! തിരുവോണം പൊന്നോണമാക്കാൻ അണിഞ്ഞൊരുങ്ങി മലയാളികൾ

ഇത്തവണയും പതിവ് തെറ്റിക്കാതെ ശാസ്താംകോട്ടയിലെ വാനരന്മാര്‍ക്ക് വയറു നിറച്ച് തന്നെ ഭക്തര്‍ സദ്യ വിളമ്പി. ഓണ നാളുകളില്‍ വാനരന്‍മാര്‍ക്ക് ശാസ്താകോട്ടക്കാര്‍ സദ്യ വിളമ്പിത്തുടങ്ങി ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. തൂശനിലയില്‍ ചോറും പരിപ്പും സാമ്പാറുമെല്ലാം വിളമ്പിയതോടെ വാനരന്‍മാര്‍ 'ആക്രമണം' ആരംഭിച്ചു. വയറ് നിറയെ ചോറും കഴിച്ച് പാൽപായസവും കുടിച്ച ശേഷമായിരുന്നു വാനരൻമാർ തിരികെ പോയത്.

രാമായണവുമായി ബന്ധപ്പെട്ട വിശ്വാസമാണ് വാനര സദ്യക്ക് പിന്നിൽ. മുൻപ് ഉത്രാട ദിനത്തില്‍ മാത്രം നല്‍കിയിരുന്ന വാനരയൂട്ട് ഇപ്പോൾ ഓണ നാളുകളില്‍ മുഴുവനും നടത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com