
രണ്ടാം ടി20യിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി ഇന്ത്യക്കായി തിളങ്ങിയ തിളങ്ങിയ വരുൺ ചക്രവർത്തിയുടെ ബൗളിങ് പ്രകടനം ശ്രദ്ധേയമായിരുന്നു. നാലോവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് താരം അഞ്ച് നിർണായക വിക്കറ്റുകൾ വീഴ്ത്തിയത്. ടി20യുടെ ചരിത്രത്തിൽ ഇന്ത്യൻ ബൗളർമാർ പുറത്തെടുത്ത മികവുറ്റ പ്രകടനങ്ങളിൽ അഞ്ചാമതെത്താനും ഞായറാഴ്ചത്തെ പ്രകടനത്തോടെ വരുണിനായി.
2019ൽ നാഗ്പൂരിൽ ബംഗ്ലാദേശിനെതിരെ 3.2 ഓവറിൽ വെറും ഏഴ് റൺസ് വിട്ടുനൽകി ആറ് വിക്കറ്റെടുത്ത ദീപക് ചഹാറിൻ്റെ പ്രകടനമാണ് നിലവിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ടി20യിലെ മികച്ച പ്രകടനം. രണ്ടാം സ്ഥാനത്ത് 2017ൽ ഇംഗ്ലണ്ടിനെതിരായി യുസ്‌വേന്ദ്ര ചഹൽ നടത്തിയ ആറ് വിക്കറ്റ് നേട്ടമാണ്.
ടി20യിൽ ഇന്ത്യക്കാരുടെ മികച്ച 5 വിക്കറ്റ് നേട്ടം:
6/7 (3.2) - ദീപക് ചാഹർ vs ബംഗ്ലാദേശ്, നാഗ്പൂർ (2019)
6/25 (4) - യുസ്‌വേന്ദ്ര ചഹൽ vs ഇംഗ്ലണ്ട്, ബെംഗളൂരു (2017)
5/4 (4) - ഭുവനേശ്വർ കുമാർ vs അഫ്ഗാനിസ്ഥാൻ, ദുബായ് (2022)
5/17 (4) - കുൽദീപ് യാദവ് vs ദക്ഷിണാഫ്രിക്ക, ജോഹന്നാസ്ബർഗ് (2023)
5/17 (4) - വരുൺ ചക്രവർത്തി vs ദക്ഷിണാഫ്രിക്ക, സെൻ്റ് ജോർജ് പാർക്ക് (2024)
5/24 (4) - ഭുവനേശ്വർ കുമാർ vs ദക്ഷിണാഫ്രിക്ക, ജോഹന്നാസ്ബർഗ് (2018)
5/24 (4) - കുൽദീപ് യാദവ് vs ഇംഗ്ലണ്ട് , മാഞ്ചസ്റ്റർ (2018)