തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രശ്നം സർക്കാറിൻ്റെ കുറ്റകരമായ അനാസ്ഥ: വി.ഡി. സതീശൻ

ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ച അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു
വി.ഡി. സതീശൻ
വി.ഡി. സതീശൻ
Published on

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തലസ്ഥാനത്തുണ്ടായ കുടിവെള്ളക്ഷാമം സർക്കാറിൻ്റെ കുറ്റകരമായ അനാസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ച അന്വേഷിക്കണമെന്നുംകുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സതീശൻ കൂട്ടിച്ചേർത്തു. 

തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തെത്തുടർന്ന്  കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ നാളെ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു. വൈകിട്ട് നാലരയോടെ നഗരത്തിൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം നിലച്ചത്. വാൽവിൽ ലീക്ക് കണ്ടതിനെ തുടർന്നായിരുന്നു പമ്പിംഗ് നിർത്തിയത്. നാല് ദിവസം കഴിഞ്ഞും വെള്ളമില്ലാതായതോടെ ജനങ്ങൾ ദുരിതത്തിലായി. നാളെ ഉച്ചയോടെ എല്ലായിടത്തും വെള്ളം എത്തുമെന്ന് വാട്ടർ അതോറിറ്റി ടെക്നിക്കൽ അംഗം സേതുകുമാർ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com