ഏത് പരുന്ത് ആണ് സർക്കാരിനും മീതേ പറക്കുന്നത്?, ഇത് വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്ന നടപടി: വി.ഡി. സതീശൻ

പരാതികളുടെ കൂമ്പാരം സർക്കാരിൻ്റെ കയ്യിലില്ലെയെന്നും ഒരു ക്രിമിനൽ ആക്ട് നടന്നാൽ അത് പൊലീസിൽ അറിയിക്കേണ്ടേയെന്നും വി.ഡി സതീശൻ ചോദിച്ചു
ഏത് പരുന്ത് ആണ് സർക്കാരിനും മീതേ പറക്കുന്നത്?, ഇത് വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്ന നടപടി: വി.ഡി. സതീശൻ
Published on



ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ ഈ റിപ്പോർട്ട് നേരത്തെ വായിച്ചിരുന്നുവെങ്കിൽ അന്ന് തന്നെ നിയമപരമായ നടപടികൾ എടുക്കാമായിരുന്നു. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ട് സിനിമ കോൺഗ്ലേവ് നടത്താമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി പറയുന്നത്.

സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണെന്നും വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു. ഇതൊരു തൊഴിലിടത്ത് നടന്ന ചൂഷണമാണ് നിരന്തരമായ ചൂഷണ പരമ്പരയാണ് നടന്നത്. പരാതികളുടെ കൂമ്പാരം സർക്കാരിൻ്റെ കയ്യിലില്ലേയെന്നും ഒരു ക്രിമിനൽ ആക്ട് നടന്നാൽ അത് പൊലീസിൽ അറിയിക്കേണ്ടേയെന്നും വി.ഡി. സതീശൻ ചോദിച്ചു.

ഏത് പരുന്ത് ആണ് സർക്കാരിനും മീതേ പറക്കുന്നത്, ആരാണ് സർക്കാറിന് സമ്മർദ്ദം ചെലുത്തുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു. സർക്കാർ റിപ്പോർട്ട് വായിച്ചിട്ടുണ്ടല്ലോ, ഇതിൽ കേസെടുക്കാൻ ഒരു പരാതിയുടെയും ആവശ്യമില്ലെന്നും മുതിർന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥയെ കൊണ്ട് അന്വേഷിപ്പിക്കണം, ഗണേഷ് കുമാറിനെക്കുറിച്ച് റിപ്പോർട്ടിൽ ഉണ്ടെങ്കിൽ അദ്ദേഹം മറുപടി പറയണം, മന്ത്രി കെ ബി ഗണേഷ് കുമാർ മറുപടി പറയട്ടെയെന്നും വി.ഡി സതീശൻ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com