'എല്ലാം കഴിഞ്ഞ്, രാജി കൊണ്ട് പരിഹാരമാകുമോ?' പി.പി. ദിവ്യയുടെ രാജിയില്‍ വി.ഡി. സതീശന്‍

പി.പി. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിനു പൊലീസ് കേസെടുത്തു
'എല്ലാം കഴിഞ്ഞ്, രാജി കൊണ്ട് പരിഹാരമാകുമോ?' പി.പി. ദിവ്യയുടെ രാജിയില്‍ വി.ഡി. സതീശന്‍
Published on

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പി.പി. ദിവ്യയെ മാറ്റിയതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ക്ഷണിക്കപ്പെടാതെ എത്തി ഒരു മനുഷ്യ ജീവന്‍ അവസാനിപ്പിച്ചതിന് രാജി പരിഹാരമാകുമോ എന്ന് സതീശന്‍ ചോദിച്ചു. അന്തരിച്ച എഡിഎം നവീന്‍ ബാബുവിന്‍റെ ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വി.ഡി. സതീശന്‍റെ പ്രതികരണം.

സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേ ദിവസം കണ്ണൂര്‍ കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിലെത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് എഡിഎം ജിവനൊടുക്കിയതെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പി.പി. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിനു പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നീക്കയത്.

Also Read: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നീക്കി


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:

ക്ഷണിക്കപ്പെടാതെ എത്തി, പിന്നെ വാക്കുകൾ കൊണ്ട് ഒരു മനുഷ്യ ജീവൻ അവസാനിപ്പിച്ചു.
എല്ലാം കഴിഞ്ഞ്, രാജി കൊണ്ട് പരിഹാരമാകുമോ? ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവൻ തിരിച്ച് കൊടുക്കാൻ ആകുമോ?
ജനരോഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ല. രാജിവച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com