സംഘപരിവാറും ജനാധിപത്യവും തമ്മില്‍ പുലബന്ധമില്ല; ആക്രമണം തന്റെ രാഷ്ട്രീയത്തോടുള്ള ഭയം മൂലം: വേടന്‍

തന്നെ വിഘടനവാദിയാക്കാന്‍ മനഃപൂര്‍വം ശ്രമം നടക്കുന്നുവെന്നും വേടന്‍ പ്രതികരിച്ചു
സംഘപരിവാറും ജനാധിപത്യവും തമ്മില്‍ പുലബന്ധമില്ല; ആക്രമണം തന്റെ രാഷ്ട്രീയത്തോടുള്ള ഭയം മൂലം: വേടന്‍
Published on

കെ.പി.ശശികലയുടെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി വേടന്‍. താന്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നതു കൊണ്ടുള്ള സംഘപരിവാറിന്റെ ആക്രമണമാണിത്. തന്നെ വിഘടനവാദിയാക്കാന്‍ മനഃപൂര്‍വം ശ്രമം നടക്കുന്നുവെന്നും വേടന്‍ പ്രതികരിച്ചു.

ഒരു തീവ്രവാദ ശക്തികളും തനിക്ക് പിന്നില്‍ ഇല്ല. കൃത്യമായ നികുതിയടച്ച പണമാണ് തന്റെ പക്കലുള്ളത്. റാപ്പ് ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം ജനാധിപത്യ വിരുദ്ധമാണ്. സംഘപരിവാറും ജനാധിപത്യവും തമ്മില്‍ പുലബന്ധമില്ലെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വേടനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷധികാരി കെ.പി. ശശികല രംഗത്തെത്തിയത്. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല. ഇത്തരക്കാര്‍ പറയുന്നതേ കേള്‍ക്കു എന്ന ഭരണകൂടത്തിന്റെ രീതി മാറ്റണം.

വേടന് മുമ്പില്‍ ആടിക്കളിക്കട കുഞ്ഞുരാമ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി. ഭരണകൂടത്തിന് മുമ്പില്‍ അപേക്ഷിക്കുകയല്ല ആജ്ഞാപിക്കുകയാണെന്നുമൊക്കെയായിരുന്നു ഹിന്ദു ഐക്യവേദി നേതാവിന്റെ പരാമര്‍ശങ്ങള്‍. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com