
കേരളത്തിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ് വഴി കൂടുതൽ ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി കൂടുതലായി എത്തിക്കുവാനാണ് നീക്കം. കേരളത്തിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ കൊണ്ടുവന്ന് പരമാവധി വിലകുറച്ചു കൊടുക്കാനുള്ള സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹോർട്ടികോർപുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഉടൻ പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും, അതുമായി ബന്ധപ്പെട്ട ക്യാംപെയ്നും ഉടൻ തുടക്കമാകും. കണക്കുകൂട്ടലുകൾക്ക് എത്രയോ അപ്പുറമുള്ള കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നത് എന്നും, കൃഷി നാശനഷ്ടമുണ്ടായവർക്കുള്ള നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സഹായം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.