
വന്ദേ ഭാരത് ട്രെയിൻ കടന്നുപോകുന്നതിനായി പിറവത്ത് വേണാട് എക്സ്‌പ്രസ് ട്രെയിൻ പിടിച്ചിട്ടു. ട്രെയിനുള്ളിൽ യാത്രക്കാർ തലകറങ്ങി വീണതായാണ് വിവരം.
ഇന്ന് രാവിലെയാണ് സംഭവം. അര മണിക്കൂറോളം പിടിച്ചിട്ടതിനു ശേഷമാണ് വേണാട് എക്സ്‌പ്രസ് യാത്ര തിരിച്ചത്. വന്ദേ ഭാരത് കടന്നുപോകുന്നതിനായി ട്രെയിൻ നിരന്തരമായി പിടിച്ചിടുന്നത് പതിവാണെന്നും യാത്രക്കാർ ആരോപിച്ചു.
നിലവിൽ വേണാട് എക്സ്പ്രസ് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടുകഴിഞ്ഞു. ഇപ്പോൾ തിരക്കിന് കുറവുണ്ട്. തിരക്ക് അനുഭവപ്പെട്ടത് തൃപ്പൂണിത്തുറ വരെയാണ്. യാത്രക്കാർ തലകറങ്ങി വീണത് പിറവത്ത് വെച്ചായിരുന്നു.