ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ; സന്ദർശനം രണ്ടുദിവസം, ആദ്യ പരിപാടി IIST ബിരുദദാന ചടങ്ങ്

ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്
ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ; സന്ദർശനം രണ്ടുദിവസം,
ആദ്യ പരിപാടി IIST ബിരുദദാന ചടങ്ങ്
Published on
Updated on

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ് ദീപ് ധൻകർ ഇന്ന് കേരളത്തിൽ എത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി എത്തുക. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലേക്ക് തിരിക്കും. IIST ബിരുദദാന ചടങ്ങാണ് ആദ്യ പരിപാടി.

ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ടാവും. മികവുറ്റ വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മെഡൽ ഓഫ് എക്‌സലൻസ് ചടങ്ങിൽ ഉപരാഷ്ട്രപതി സമ്മാനിക്കും. ഐഎസ്ആർഒ അധ്യക്ഷനും ഐഐഎസ്‌ടി ഗവേണിംഗ് ബോഡി ചെയർമാനുമായ എസ് സോമനാഥ്, ചാൻസലർ ഡോ. ബി.എൻ സുരേഷ്, ഐഐഎസ്‌ടി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് യാത്ര തിരിക്കും. വൈകുന്നേരം അഷ്ടമുടി കായലിൽ ബോട്ട് ക്രൂയിസ് നടത്തുകയും ചെയ്യും. തുടർന്ന് കൊല്ലത്തായിരിക്കും ഉപരാഷ്ട്രപതി രാത്രി തങ്ങുന്നത്. ഞായറാഴ്ച രാവിലെ 9.45ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിക്ക് മടങ്ങും.

News Malayalam 24x7
newsmalayalam.com