എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങൾ; അന്വേഷണത്തിന് സമയം ആവശ്യപ്പെട്ട് വിജിലൻസ്, ഉടൻ മൊഴി നൽകുമെന്ന് മന്ത്രി കെ.രാജൻ

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത സര്‍ക്കാരിന് സമര്‍പ്പിച്ചതിന് പിന്നാലെയാണ് അജിത് കുമാറിന് എതിരായ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിച്ചത്.
എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങൾ; അന്വേഷണത്തിന് സമയം ആവശ്യപ്പെട്ട് വിജിലൻസ്, ഉടൻ മൊഴി നൽകുമെന്ന് മന്ത്രി കെ.രാജൻ
Published on

എഡിജിപി എം.ആർ അജിത് കുമാറിന് എതിരായ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ റിപ്പോർട്ട് ഹാജരാക്കാൻ വീണ്ടും സമയം ആവശ്യപ്പെട്ട് വിജിലൻസ്. കഴിഞ്ഞ ഡിസംബർ മാസത്തിൽ ഹർജി പരിഗണിച്ചപ്പോഴും വിജിലൻസ് സമയം നീട്ടി ചോദിച്ചിരുന്നു. അതേസമയം അജിത് കുമാർ അന്വേഷണം നേരിടുന്ന പൂരം കലക്കൽ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഉടൻ മൊഴി നൽകുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അജിത് കുമാർ ഡിജിപി ആവുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ആര് എന്താകുമെന്ന് നിശ്ചയിക്കാനാകുമോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത സര്‍ക്കാരിന് സമര്‍പ്പിച്ചതിന് പിന്നാലെയാണ് അജിത് കുമാറിന് എതിരായ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിച്ചത്. വീട് നിർമാണം, ഫ്ലാറ്റ് ഇടപാട്, സ്വർണക്കടത്ത്, എസ്പിഓഫീസ് വളപ്പിലെ മരംമുറി തുടങ്ങി ഒരുപറ്റം ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശി നാഗരാജൻ എന്നയാളാണ് ഹർജി നൽകിയത്. പി.വി.അൻവർ ഉയർത്തിയ ആരോപണങ്ങളുടെ വീഡിയോയാണ് ഹർജിക്കാരൻ കോടതിയിൽ തെളിവായി നൽകിയത്. ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസത്തെ സാവകാശം കൂടി ഇന്ന് വിജിലൻസ് ആവശ്യപ്പെട്ടു.

അടുത്ത സംസ്ഥാന പോലീസ് മേധാവി ആകാൻ സാധ്യതയുള്ള ആറുപേരുടെ പട്ടികയിൽ എം ആർ അജിത് കുമാർ ഉൾപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 15നു മുൻപ് സംസ്ഥാനത്തുനിന്ന് പേരുകൾ അടങ്ങിയ പട്ടിക കേന്ദ്രത്തിന് കൈമാറണം. എന്നാൽ അജിത് കുമാറിനെതിരായ ഹർജി പരിഗണിക്കുന്നത് മെയ് ആറിനും. ഇതോടെ അജിത് കുമാറിൻ്റെ ഡിജിപി പദവിക്കുള്ള സാധ്യത അടയുമോ എന്ന സംശയം ഉയരുകയാണ്. എം.ആർ. അജിത്കുമാർ ഡിജിപിയാകുമോ എന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.

അജിത് കുമാർ ആരോപണം നേരിടുന്ന പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വഷണ സംഘത്തിന് മുന്നിൽ ഉടൻ മൊഴി നൽകുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. എം.ആർ.അജിത് കുമാറിന്റെ വീഴ്ചയെക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാ​ഗമായാണ് മൊഴിയെടുപ്പ്. നിയമസഭ നടക്കുന്നതുകൊണ്ട് ഇതുവരെ മൊഴി നൽകാൻ സമയം കിട്ടിയില്ല. അന്വേഷണം ഇഴയുകയാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞു.

എം.ആർ. അജിത്കുമാറിന്റെയും മന്ത്രി കെ. രാജന്റെയും മൊഴികൂടിയേ ഇനി എടുക്കാൻ ബാക്കിയുള്ളൂ. ഇതുകൂടി രേഖപ്പെടുത്തിയതിന് ശേഷം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ഒപ്പം വിജിലൻസിൻ്റെ അന്വേഷണ റിപ്പോർട്ടിൽ കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് പ്രധാനമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com