
വായ്പാ തട്ടിപ്പിൽ മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് കേസെടുത്തത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ നിന്നാണ് ഇയാൾ വായ്പ എടുത്തത്.
ALSO READ: സ്‌കൂളിനുള്ളിൽ നിസ്‌കാരം;വിദ്യാർഥിനികളെ ബജ്റംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചതായി പരാതി
ബാങ്ക് ഭരണസമിതി അംഗമായിരുന്ന ഇസ്മായിൽ ഭൂമി വില കൂട്ടിക്കാണിച്ച് വായ്പ എടുത്തുവെന്നാണ് കേസ്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ നിന്ന് ഇസ്മായിൽ എടുത്ത വായ്പയിൽ രണ്ടരക്കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്. വായ്പയെടുത്ത ഭാര്യ റംലത്ത്, മകൻ ആസിഫ് അലി എന്നിവരും കേസിൽ പ്രതികളാണ്. ഓവർ ഡ്രാഫ്റ്റ് വായ്പ്പയെടുക്കാൻ ഹാജരാക്കിയ കരാർ വ്യാജമെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.