
വിജിലൻസ് മേധാവി ടി.കെ വിനോദ് കുമാർ സിവിൽ സർവീസ് വിടുന്നു. വിനോദ് കുമാർ നൽകിയ വിആർഎസ് അപേക്ഷ സർക്കാർ അംഗീകരിച്ചു. സർവീസ് കാലാവധി ഇനിയും ബാക്കി നിൽക്കെയാണ് സ്വയം വിരമിച്ചത്.
ഓഗസ്റ്റ് 11-ന് വിരമിക്കാൻ ആണ് അനുമതി നൽകിയിരിക്കുന്നത്. അമേരിക്കയിലെ നോർത്ത് കരോളിന സർവകലാശാല പ്രൊഫസറായി നിയമനം ലഭിച്ച വിനോദ് അവധിക്ക് അപേക്ഷിച്ചെങ്കിലും കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ല. ഇതിനെ തുടർന്നാണ് വിനോദ് സ്വയം വിരമിക്കുവാൻ തീരുമാനിച്ചത്.