സുജിത്ത് ദാസിനെതിരായ പരാതികൾ അന്വേഷിക്കും; പ്രാഥമിക പരിശോധനയ്ക്ക് നിർദേശം നൽകി വിജിലൻസ് ഡയറക്ടർ

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം മലപ്പുറം എസ്പിയായിരിക്കെ സുജിത് ദാസ് അടിച്ചുമാറ്റിയെന്നും അൻവർ ആരോപിച്ചിരുന്നു
സുജിത്ത് ദാസിനെതിരായ പരാതികൾ അന്വേഷിക്കും; പ്രാഥമിക പരിശോധനയ്ക്ക് നിർദേശം നൽകി വിജിലൻസ് ഡയറക്ടർ
Published on: 
Updated on: 

മലപ്പുറം മുൻ എസ്‌പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം. പ്രാഥമിക പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. മലപ്പുറം എസ്പി ഓഫീസിലെ മരം മുറിയുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റഗേഷൻ യൂണിറ്റ് 1 ആണ് സുജിത് ദാസിനെതിരെ പ്രാഥമിക അന്വേഷണം നടത്തുന്നത്.

അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സുജിത് ദാസിനെതിരെ കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. കൊച്ചിയിൽ ചേർന്ന കസ്റ്റംസ് യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം. പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കു പിന്നാലെയാണ് സുജിത് ദാസിനെതിരെ അന്വേഷണം തുടങ്ങിയത്. സ്വർണക്കടത്ത് സംഘത്തിന് സഹായം നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം മലപ്പുറം എസ്പിയായിരിക്കെ സുജിത് ദാസ് അടിച്ചുമാറ്റിയെന്നും അൻവർ ആരോപിച്ചിരുന്നു. നേരത്തെ കസ്റ്റംസിൽ ജോലി ചെയ്തിരുന്ന ഇയാൾ ആ ബന്ധം ഇതിനായി ഉപയോഗപ്പെടുത്തിയെന്നും അൻവർ പറഞ്ഞിരുന്നു. സിസിടിവി ദൃശൃങ്ങൾ ഉള്ളതിനാൽ സ്വർണം പിടികൂടിയാൽ കസ്റ്റംസിന് തിരിമറി നടത്താനാവില്ല. അതിനാൽ കള്ളക്കടത്തുകാരെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് സുജിത് ദാസിന് കൈമാറിയിരുന്നു.

News Malayalam 24x7
newsmalayalam.com