"എനിക്ക് താരപദവി വേണം"; താരമായി തുടരാന്‍ പ്രവര്‍ത്തിക്കുമെന്ന് വിജയ് സേതുപതി

'എയ്‌സ്' ആണ് വിജയ് സേതുപതിയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. മെയ് 23ന് ചിത്രം തിയേറ്ററിലെത്തും
"എനിക്ക് താരപദവി വേണം"; താരമായി തുടരാന്‍ പ്രവര്‍ത്തിക്കുമെന്ന് വിജയ് സേതുപതി
Published on

സിനിമയില്‍ താരമായി തുടരാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്ന് നടന്‍ വിജയ് സേതുപതി. ഒരു താരമായാണ് സ്വയം കണക്കാക്കുന്നതെന്നും വിജയ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഒരു താരമെന്നതിന് അപ്പുറം നടനായാണ് താങ്കള്‍ സ്വയം കാണുന്നതെന്ന് തോന്നാറുണ്ടെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സേതുപതി.

"ഞാന്‍ എന്നെ ഒരു താരമായാണ് കാണുന്നത്. ഞാന്‍ സിനിമയെ സമീപിക്കുന്ന രീതി ഒരുപക്ഷേ വ്യത്യസ്തമായിരിക്കും. ഒരു താരം ആരാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്ന രീതിയും ഒരു താരം ആരാണെന്ന് ഞാന്‍ മനസ്സിലാക്കുന്ന രീതിയും വ്യത്യസ്തമാണ്. പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് കൊണ്ടുവരാനും, അവരുമായി ഇടപഴകാനും, അവരെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ അഭിനയിക്കാനും, അവരെ രസിപ്പിക്കാനും, കഥ പറയുമ്പോള്‍ സ്വാധീനം ചെലുത്താനും എനിക്ക് കഴിയുന്നതിനാല്‍ ഒരു താരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു", സേതുപതി പറഞ്ഞു.

"എനിക്ക്, വാണിജ്യ സിനിമ എന്നത് ആ മാസ് അപ്പീല്‍ ഘടകങ്ങള്‍ മാത്രമല്ല, മറിച്ച് സിനിമ നിര്‍മ്മിക്കാന്‍ നിക്ഷേപിച്ച പണം നമുക്ക് തിരികെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനെക്കുറിച്ചാണ്. കഥ പറയുന്നതിലും എന്റെ പ്രകടനത്തിലൂടെയും സിനിമ പ്രേക്ഷകര്‍ക്ക് ഉയര്‍ന്ന നിലവാരം നല്‍കണം. എല്ലാ സിനിമകളിലും ഞാന്‍ ഇത് അന്വേഷിക്കുന്നു. എല്ലാ സിനിമകളും വിജയിക്കണമെങ്കില്‍ നമ്മള്‍ ഒരേ ഫോര്‍മാറ്റ് പിന്തുടരേണ്ടതില്ല. ഇതാണ് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. എനിക്ക് താരപദവി വേണം. എനിക്ക് ഒരു താരമാകണം. ഒരു താരമായി തുടരാന്‍ ഞാന്‍ പ്രവര്‍ത്തിക്കണം", എന്നും വിജയ് വ്യക്തമാക്കി.

അതേസമയം 'എയ്‌സ്' ആണ് വിജയ് സേതുപതിയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. മെയ് 23ന് ചിത്രം തിയേറ്ററിലെത്തും. അരുമുഗ കുമാറാണ് സംവിധായകന്‍. കന്നട നടി രുക്മിണി വസന്തും ചിത്രത്തിന്റെ ഭാഗമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com