കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ച് നൂറ് കണക്കിന് കുരുന്നുകൾ

മുൻ വർഷങ്ങളെ അപേക്ഷിച്ച് ആദ്യാക്ഷരം കുറിക്കാനെത്തിയവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ച് നൂറ് കണക്കിന് കുരുന്നുകൾ
Published on

വിജയദശമി ദിനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. രാവിലെ മൂന്ന് മണി മുതലാണ് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആദ്യാക്ഷരം കുറിക്കാനെത്തിയവരുടെ എണ്ണത്തിൽ ഇത്തവണ വലിയ കുറവുണ്ടായി.

കേരളത്തിൻ്റെയും കർണാടകത്തിൻ്റെയും വിവിധ ഭാഗങ്ങളിൽ നിന്ന് നൂറു കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാനെത്തിയത്. ആദ്യം ആചാര്യൻമാർ കുട്ടികളുടെ നാവിൽ ആദ്യാക്ഷരം കുറിച്ചു. പിന്നീട് അരിയിൽ മാതാപിതാക്കളുടെ വിരൽ പിടിച്ച് എഴുതിച്ചു. കരഞ്ഞും ചിരിച്ചും കുരുന്നുകൾ അക്ഷരവെളിച്ചത്തിലേക്ക് കടന്നു.

ഇക്കുറി ഹരിശ്രീക്കൊപ്പം സംഖ്യകളും സ്വരാക്ഷരങ്ങളും സപ്തസ്വരങ്ങളും എഴുതിച്ചു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തിൽ ഇത്തവണ വലിയ കുറവുണ്ടായി. പഞ്ചാംഗം പ്രകാരം, കേരളത്തിലും കർണാടകയിലും വിജയദശമിയിൽ ഒരു ദിവസത്തെ വ്യത്യാസം വന്നതാണ് ആളുകൾ കുറയാൻ കാരണമായത്. അടുത്ത ദിവസങ്ങളിൽ എത്തുന്നവർക്കും വിദ്യാരംഭത്തിനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com