ദുബായിൽ നിയമ ലംഘനം നടത്തിയതിന് ചൈനീസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ തടവിലാക്കിയതായി പരാതി. മലയാളികൾ ഉൾപ്പെടെ 61 ഇന്ത്യക്കാർ ദുബായിൽ തടവിലാണെന്ന് കേരള സ്റ്റേറ്റ് പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു. മോചനത്തിന് നയതന്ത്ര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചു.