ബോർഡർ-ഗവാസ്കർ ട്രോഫി: പെർത്തിൽ ആദ്യമെത്തിയത് കോഹ്‌ലിയും ഗംഭീറും, രോഹിത്ത് ഒന്നാം ടെസ്റ്റിൽ കളിച്ചേക്കില്ല

മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഇന്ന് പെർത്തിലെത്തി മാധ്യമങ്ങളെ കണ്ടു
ബോർഡർ-ഗവാസ്കർ ട്രോഫി: പെർത്തിൽ ആദ്യമെത്തിയത് കോഹ്‌ലിയും ഗംഭീറും, രോഹിത്ത് ഒന്നാം ടെസ്റ്റിൽ കളിച്ചേക്കില്ല
Published on


ബോർഡർ-ഗവാസ്കർ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കായി ഇന്ത്യയുടെ ആദ്യ ബാച്ച് താരങ്ങൾ ഓസ്ട്രേലിയയിലെത്തി. ഞായറാഴ്ച വൈകീട്ട് വിരാട് കോഹ്ലിയാണ് അനുഷ്ക ശർമയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ആദ്യം ഓസ്ട്രേലിയയിലെ പെർത്തിൽ വന്നിറങ്ങിയത്. ഞായറാഴ്ച തന്നെ ഇന്ത്യൻ താരങ്ങളുടെ ആദ്യ ബാച്ചും മുംബൈയിൽ നിന്ന് പുറപ്പെട്ടിരുന്നു. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഇന്ന് പെർത്തിലെത്തി മാധ്യമങ്ങളെ കണ്ടു.

ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, വാഷിംഗ്ടൺ സുന്ദർ, യശസ്വി ജയ്‌സ്വാൾ എന്നിവരായിരുന്നു ഞായറാഴ്ച സിംഗപ്പൂർ വഴി പെർത്തിലേക്ക് കണക്റ്റിംഗ് ഫ്ലൈറ്റിൽ പോയ ദ്യ ബാച്ചിലെ മറ്റു താരങ്ങൾ. അസിസ്റ്റൻ്റ് കോച്ച് അഭിഷേക് നായരും ഇവർക്കൊപ്പമുണ്ട്.

വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഒഴികെ ബാക്കിയുള്ള കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫിലെ അംഗങ്ങളും തിങ്കളാഴ്ച ഓസ്‌ട്രേലിയയിലേക്ക് പറക്കും. ഭാര്യയുടെ പ്രസവം അടുത്തിരിക്കെ ഇന്ത്യൻ നായകൻ രോഹിത് ശർമ ഉടൻ ഓസ്ട്രേലിയയിൽ എത്തില്ല. നവംബർ 22ന് തുടങ്ങുന്ന ഒന്നാം ടെസ്റ്റിന് മുന്നോടിയായി മാത്രമെ രോഹിത് കളിക്കാനുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകൂയെന്ന് കോച്ച് ഗൗതം ഗംഭീർ പെർത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. രോഹിത്ത് കളിക്കുന്നില്ലെങ്കിൽ ബുമ്രയാകും ഇന്ത്യൻ ടീമിനെ നയിക്കുകയെന്നും ഗംഭീർ അറിയിച്ചു.

"രോഹിത്തിനെ കുറിച്ച് ഇപ്പോൾ സ്ഥിരീകരണമൊന്നും ഇല്ല. അദ്ദേഹം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഞങ്ങൾ നിങ്ങളെ അറിയിക്കും. പകരക്കാരായി ഞങ്ങൾക്ക് ടീമിൽ അഭിമന്യു ഈശ്വരനും കെ.എൽ. രാഹുലുമുണ്ട്. അതിനാൽ ഞങ്ങൾ മികച്ച ഇലവനെ തന്നെ കളിപ്പിക്കും. ആദ്യ ടെസ്റ്റിന് മുമ്പ് അന്തിമ തീരുമാനമെടുക്കും," ഗംഭീർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്ടൻ), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്ടൻ), രവിചന്ദ്രൻ അശ്വിൻ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, വിരാട് കോഹ്ലി, പ്രസിദ്ധ് കൃഷ്ണ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ) , കെ.എൽ. രാഹുൽ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ.

ട്രാവലിങ് റിസർവ്സ്: ഖലീൽ അഹമ്മദ്, നവ്ദീപ് സൈനി, മുകേഷ് കുമാർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com