ഇതാണ് രാജാവിൻ്റെ സ്റ്റാർഡം; കോഹ്‌ലിക്കൊപ്പം സെൽഫിയെടുക്കാൻ മത്സരിച്ച് ഓസീസ് പാർലമെൻ്റംഗങ്ങൾ!

വിരാട് കോഹ്‌ലിയോട് ഓസ്ട്രേലിയക്കാർക്കുള്ള സ്നേഹവായ്പിൻ്റെ ഉദാഹരണമായാണ് ഈ ദിനത്തെ അടയാളപ്പെടുത്താൻ കഴിയുക
ഇതാണ് രാജാവിൻ്റെ സ്റ്റാർഡം; കോഹ്‌ലിക്കൊപ്പം സെൽഫിയെടുക്കാൻ മത്സരിച്ച് ഓസീസ് പാർലമെൻ്റംഗങ്ങൾ!
Published on
Updated on


ശനിയാഴ്ചയാണ് ഇന്ത്യ ഇലവനും ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനും തമ്മിലുള്ള രണ്ട് ദിവസത്തെ പരിശീലന മത്സരം ആരംഭിക്കുന്നത്. ഇത്തരത്തിലൊരു പരിശീലന മത്സരം ആദ്യമായാണ് ഓസ്ട്രലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീം കളിക്കുന്നത്.

എന്നാൽ, ഓസ്ട്രേലിയൻ പാർലമെൻ്റിൽ വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള ഇന്ത്യൻ ടീമിന് നൽകിയ സ്വീകരണമാണ് ശ്രദ്ധേയമാകുന്നത്. വിരാട് കോഹ്‌ലിയോട് ഓസ്ട്രേലിയക്കാർക്കുള്ള സ്നേഹവായ്പിൻ്റെ ഉദാഹരണമായാണ് ഈ ദിനത്തെ അടയാളപ്പെടുത്താൻ കഴിയുക.

കോഹ്‌ലിക്കൊപ്പം സെൽഫിയെടുക്കാൻ ഓസീസ് ജനപ്രതിനിധികൾ മത്സരിക്കുന്ന കാഴ്ചയാണ് കാണാനായത്. ഓരോരുത്തരേയും പരിചയപ്പെടാനും അവർക്കൊപ്പം സെൽഫിക്കായി പോസ് ചെയ്യാനും കോഹ്ലി സമയം കണ്ടെത്തി. ലോക ക്രിക്കറ്റിൻ്റെ അംബാസിഡറാണ് വിരാട് കോഹ്‌ലി. ക്രിക്കറ്റിലെ GOAT (Greatest Of All Time) എന്നാണ് അദ്ദേഹത്തെ പലരും വിലയിരുത്താറുമുള്ളത്.

നാലു വർഷത്തിലേറെ കാലമായി ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലി തൻ്റെ പ്രതാപകാലത്തെ ഫോമിൻ്റെ നിഴൽ മാത്രമായിരുന്നു. എന്നാൽ ലോകത്ത് ഏറ്റവുമധികം ബൗൺസ് കിട്ടുമെന്ന് വിലയിരുത്തപ്പെടുന്ന പെർത്തിലെ പുല്ലുള്ള പിച്ചിൽ അദ്ദേഹം സെഞ്ചുറി നേടിയിരുന്നു. പെർത്തിൽ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം നേടിയ തകർപ്പൻ ജയം ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്.

ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇനിയുള്ള നാല് ടെസ്റ്റ് മത്സരങ്ങളുടെ വീറും വീശിയും കൂട്ടുന്ന പ്രധാന ഘടകമായി വിരാടിൻ്റെ ഫോമിലേക്കുള്ള മടങ്ങിവരവ് മാറും.

Related Stories

"കോണ്‍ഗ്രസുകാര്‍ പോലും പി.കെ. ശശിക്ക് വോട്ട് ചെയ്തില്ല; യുഡിഎഫ് തരംഗത്തിലും പാലക്കാട് എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായില്ല"
"എല്‍ഡിഎഫ് ചോദിച്ച് വാങ്ങിയ തോല്‍വി, ധാര്‍ഷ്ട്യവും ധൂര്‍ത്തും പ്രതിപക്ഷ ബോധമില്ലാത്ത പെരുമാറ്റവും തിരിച്ചടി"; വിമര്‍ശനവുമായി സമസ്ത മുഖപത്രം
യുഡിഎഫിന്റെ ഏറ്റവും വലിയ വിജയം കണ്ണൂരില്‍; മുഖ്യമന്ത്രി ആരാകും എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും: സണ്ണി ജോസഫ്
TVK chief Vijay
News Malayalam 24x7
newsmalayalam.com