ചേസ് കിങ് കോഹ്‌ലി, അസാധ്യ പ്രകടനവുമായി ഇതിഹാസം; ധോണിയെ പിന്നിലാക്കി ചരിത്രനേട്ടം!

ഐപിഎൽ ചരിത്രത്തിൽ വിജയകരമായ റൺചേസിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും വിരാട് തന്നെയാണ്.
ചേസ് കിങ് കോഹ്‌ലി, അസാധ്യ പ്രകടനവുമായി ഇതിഹാസം; ധോണിയെ പിന്നിലാക്കി ചരിത്രനേട്ടം!
Published on

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി തകർപ്പൻ ഫോമിലാണ് ഇതിഹാസ താരം വിരാട് കോഹ്‌ലി. ആർസിബി രണ്ടാമത് ബാറ്റ് വീശിയ മൂന്ന് മത്സരങ്ങളിലും, തകർപ്പൻ കാഴ്ചവിരുന്നാണ് കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് പിറന്നത്. ഈ മൂന്ന് മത്സരങ്ങളിലും അർധസെഞ്ചുറി പ്രകടനങ്ങളുമായി ടീമിനെ വിജയത്തിലെത്തിക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞു.

കെകെആറിനെതിരെ 36 പന്തിൽ നിന്ന് 59, രാജസ്ഥാനെതിരെ 45 പന്തിൽ നിന്ന് 62, പഞ്ചാബിനെതിരെ 54 പന്തിൽ നിന്ന് 73 എന്നിങ്ങനെയാണ് ഈ മൂന്ന് മത്സരങ്ങളിലേയും കോഹ്‌ലിയുടെ ബാറ്റിങ് പ്രകടനം. ഞായറാഴ്ച പഞ്ചാബിനെതിരായ മത്സരത്തിൽ ആദ്യ ഓവറിലെ അവസാന പന്തിൽ ഒരു റൺസെടുത്ത ഫിൾ സോൾട്ട് പുറത്തായിട്ടും, കോഹ്‌ലിയും (73*) ദേവ്ദത്ത് പടിക്കലും (61) ചേർന്ന് ബെംഗളൂരുവിന് മികച്ച അടിത്തറയാണ് ഒരുക്കിയത്.

മത്സരത്തിൽ പുറത്താകാതെ ടീമിനെ വിജയത്തിലെത്തിക്കാനും കോഹ്‌ലിക്കായി. മത്സര ശേഷം ശ്രേയസ് അയ്യർക്കെതിരെ കോഹ്‌ലിയുടെ ഫൺ സെലിബ്രേഷനും ശ്രദ്ധേയമായിരുന്നു. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്.

ഐപിഎൽ ചരിത്രത്തിൽ വിജയകരമായ റൺചേസിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും വിരാട് തന്നെയാണ്. ഐപിഎല്ലിൽ രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ 61 ഇന്നിംഗ്‌സുകളിൽ നിന്നായി 2340 റൺസാണ് കോഹ്‌ലി അടിച്ചെടുത്തത്. ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് മുൻ പഞ്ചാബ് നായകൻ ശിഖർ ധവാനാണുള്ളത്. 53 ഇന്നിംഗ്‌സുകളിൽ നിന്നായി 2159 റൺസാണ് ധവാൻ്റെ സമ്പാദ്യം.

2340 - വിരാട് കോഹ്‌‌ലി (61 ഇന്നിംഗ്‌സ്)
2159 - ശിഖർ ധവാൻ (53 ഇന്നിംഗ്‌സ്)
1988 - ഗൗതം ഗംഭീർ (56 ഇന്നിംഗ്‌സ്)
1825 - സുരേഷ് റെയ്‌ന (63 ഇന്നിംഗ്‌സ്)
1794 - രോഹിത് ശർമ (65 ഇന്നിംഗ്‌സ്)

അതേസമയം, ഐപിഎല്ലിൽ ഏറ്റവുമധികം കളികളിൽ പ്ലേയർ ഓഫ് ദി മാച്ചായി മാറിയ ഇന്ത്യൻ താരമെന്ന രോഹിത് ശർമയുടെ റെക്കോർഡിനൊപ്പം എത്താനും കോഹ്‌ലിക്കായി. 19 ട്രോഫികൾ വീതമാണ് ഇരുവരും നേടിയത്. ഈ എലൈറ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് സാക്ഷാൽ മഹേന്ദ്ര സിങ് ധോണിയാണുള്ളത്. 18 പ്ലേയർ ഓഫ് ദി മാച്ച് ട്രോഫികളാണ് ചെന്നൈ ഇതിഹാസത്തിൻ്റെ നേട്ടം

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ POTM അവാർഡുകൾ നേടിയ ഇന്ത്യക്കാർ

19 - വിരാട് കോഹ്‌‌ലി (260 മത്സരങ്ങൾ)
19 - രോഹിത് ശർമ (263 മത്സരങ്ങൾ)
18 - എം.എസ്. ധോണി (272 മത്സരങ്ങൾ)

ഐപിഎല്ലിൽ കോഹ്‌ലിയുടെ റെക്കോർഡ് വാഴ്ച

ഏറ്റവും കൂടുതൽ റൺസ് - 8326 ഏറ്റവും കൂടുതൽ സെഞ്ച്വറികൾ - 8
ഏറ്റവും കൂടുതൽ 50+ സ്കോറുകൾ - 67 (252 ഇന്നിംഗ്‌സിൽ)
വിജയത്തിലെ ഏറ്റവും കൂടുതൽ റൺസ് കാരണങ്ങൾ - 4497 ​​റൺസ് (119 ഇന്നിംഗ്‌സിൽ)
വിജയകരമായ ചേസുകളിൽ ഏറ്റവും കൂടുതൽ റൺസ് - 2340 റൺസ് (61 ഇന്നിംഗ്‌സിൽ)
ഒരു ഇന്ത്യക്കാരന്റെ വിജയങ്ങളിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ - 37
ഏറ്റവും കൂടുതൽ പ്ലേയർ ഓഫ് ദി മാച്ച് - 19 (രോഹിത് ശർമയ്ക്കൊപ്പം)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com