
തിരുവനന്തപുരത്ത് ഏജൻസി വഴി വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ശാസ്തമംഗലത്ത് സ്ഥിതി ചെയ്യുന്ന 'ബ്രുക്പോർട്ട് ഗ്ലോബൽ' ഏജൻസിക്കെതിരെയാണ് പരാതി. കാനഡയിലേക്ക് ടെംപററി ജോബ് വിസ വാഗ്ദാനം ചെയ്താണ് ഏജൻസി ആളുകളെ പറ്റിച്ചത്. ഒരു വർഷത്തിനകം വിസ നൽകാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ ഒരു വർഷത്തിനിപ്പുറവും വിസ ലഭിച്ചില്ല.
32 ഓളം ആളുകളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്. തട്ടിപ്പിനിരയായ 19 ഓളം ആളുകൾ മ്യൂസിയം പൊലീസിൽ പരാതി നൽകി. ഒരു വർഷത്തിനിപ്പുറവും വിസ കിട്ടാത്തതിൽ പ്രതിഷേധിച്ച് ആളുകൾ ഏജൻസിക്ക് മുന്നിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.