വിഴിഞ്ഞം രാജ്യാന്തര കോൺക്ലേവിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: തുറമുഖത്തിൻ്റെ ഭാവി പദ്ധതികൾ ചർച്ചയാകും

രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ വിദേശത്ത് നിന്നടക്കം 300 ഓളം പ്രതിനിധികൾ പങ്കെടുക്കും
വിഴിഞ്ഞം രാജ്യാന്തര കോൺക്ലേവിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: തുറമുഖത്തിൻ്റെ ഭാവി പദ്ധതികൾ ചർച്ചയാകും
Published on


വിഴിഞ്ഞം തുറമുഖത്തിൻ്റെ സാധ്യതകൾ ചർച്ച ചെയ്യുന്ന രാജ്യാന്തര കോൺക്ലേവിന് ഇന്ന് തുടക്കം. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ വിദേശത്ത് നിന്നടക്കം 300 ഓളം പ്രതിനിധികൾ പങ്കെടുക്കും.

രാജ്യാന്തര തലത്തിൽ ശ്രദ്ധയാകർഷിച്ച വിഴിഞ്ഞം തുറമുഖത്തിൻ്റെ ഭാവി പദ്ധതികളായിരിക്കും കോൺക്ലേവിൽ പ്രധാനമായും ചർച്ചയാകുക. ഇതിൻ്റെ ഭാഗമായി വിദേശ നിക്ഷേപത്തിനുള്ള നിരവധി ധാരണ പത്രങ്ങങ്ങളും കോൺക്ലേവിൽ ഒപ്പ് വയ്ക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കോൺക്ലേവിൽ രണ്ടു ദിവസങ്ങളിലായി ഏഴു വിഷയങ്ങളിൽ പ്രസന്റേഷനുകളുണ്ടാകും. പാനൽ ചർച്ചകളും ഫയർസൈഡ് ചാറ്റുകളും കോൺക്ലേവിൻ്റെ ഭാഗമാണ്. വിദേശത്ത് നിന്ന് ഉൾപ്പെടെ 300 ഓളം പ്രതിനിധികളെയാണ് കോൺക്ലേവിൽ പ്രതീക്ഷിക്കുന്നത്.

സുസ്ഥിര വളർച്ചയിൽ വിഴിഞ്ഞത്തിൻ്റെ കാഴ്ചപ്പാട്, സംസ്ഥാനത്തിലെ തീര സമ്പദ്‌വ്യവസ്ഥയുടെ ഭാവി, കേരളത്തെ ആഗോള സാമ്പത്തിക പവർഹൗസ് ആക്കി മാറ്റുന്നതിന്റെ സാധ്യതകൾ എന്നിവയടക്കം വിവിധ വിഷയങ്ങൾ കോൺക്ലേവിൽ ചർച്ചയാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com