
വിഴിഞ്ഞം ആന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂലൈ 12 ന്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുള്ള മദര്‍ ഷിപ്പാകും ആദ്യം തുറമുഖത്തെത്തുക. വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖ പ്രവര്‍ത്തനം സജ്ജമായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ വൈകിട്ട് മൂന്നുമണിക്ക് മുഖ്യമന്ത്രി ചരക്ക് കപ്പലിനെ സ്വീകരിക്കും.
ആദ്യ ചരക്കു കപ്പലിന്റെ വരവ് ആഘോഷമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ചടങ്ങ് വിപുലമായി ആഘോഷിക്കും. ആദ്യഘട്ടത്തില്‍ ചരക്കുനീക്കം കടല്‍വഴി ആയിരിക്കും. റെയില്‍, റോഡ് നിര്‍മാണം പൂര്‍ണമാകുന്ന മുറയ്ക്ക് മാത്രമേ പൂര്‍ണതോതില്‍ പ്രവര്‍ത്തനം നടക്കൂ. ഒന്നാം ഘട്ടം കമ്മിഷന്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നേ അടുത്ത ഘട്ട വികസനത്തിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്