ചരക്കുനീക്കത്തിൽ രാജ്യത്തെ തെക്കുകിഴക്കൻ മേഖലയിൽ ഒന്നാം സ്ഥാനം; വിഴിഞ്ഞം പോർട്ടിൻ്റെ റെക്കോർഡ് നേട്ടത്തെ പ്രശംസിച്ച് മുഖ്യമന്ത്രി

രാജ്യത്തെ തെക്കുകിഴക്കൻ മേഖലയിലെ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഒന്നാം സ്ഥാനത്താണ്. വിഴിഞ്ഞത്തെ ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമാക്കുമെന്നും മുഖ്യമന്ത്രി കുറിപ്പിൽ വ്യക്തമാക്കി.
ചരക്കുനീക്കത്തിൽ രാജ്യത്തെ തെക്കുകിഴക്കൻ മേഖലയിൽ ഒന്നാം സ്ഥാനം; വിഴിഞ്ഞം പോർട്ടിൻ്റെ റെക്കോർഡ് നേട്ടത്തെ പ്രശംസിച്ച് മുഖ്യമന്ത്രി
Published on

വിഴിഞ്ഞം തുറമുഖത്തിൻ്റെ നേട്ടങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. വിഴിഞ്ഞം ചരിത്രമെഴുതിയെന്നും ചരക്കുനീക്കത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയെന്നും മുഖ്യമന്ത്രി പോസ്റ്റിൽ കുറിച്ചു. രാജ്യത്തെ തെക്കുകിഴക്കൻ മേഖലയിലെ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഒന്നാം സ്ഥാനത്താണ്. വിഴിഞ്ഞത്തെ ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമാക്കുമെന്നും മുഖ്യമന്ത്രി കുറിപ്പിൽ വ്യക്തമാക്കി.


കുറിപ്പിൻ്റെ പൂർണ രൂപം


അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്കു, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം. ട്രയൽ റൺ തുടങ്ങി എട്ടു മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ട പദ്ധതിയുടെ ഈ നേട്ടം വിസ്മയകരമാണ്. ഫെബ്രുവരി മാസത്തിൽ 40 കപ്പലുകളിൽ നിന്നായി 78833 ടിഇയു ചരക്കാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യം ചെയ്തത്.

ALSO READ: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം: മൂന്നാംഘട്ട കരട് പട്ടിക പുറത്തുവിട്ടു

ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർദ്ധിക്കുകയാണ്. കേരളത്തിന്റെ വികസനത്തിൽ തുറമുഖത്തിന്റെ വളർച്ച മികച്ച രീതിയിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളിൽ ഒന്നാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മാറ്റുന്നതിനായി ദൃഢനിശ്ചയത്തോടെ സർക്കാർ മുന്നോട്ടു പോകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com