രാജേഷ് കമ്പനിയുടെ സൈലന്റ് പാർട്നർ, അനുമതി നൽകിയത് മദ്യനയം തിരുത്തി; സിബിഐ അന്വേഷിക്കണം: വി.കെ. ശ്രീകണ്ഠൻ എംപി

പദ്ധതിയ്ക്കെതിരെ നിലപാടെടുത്ത സിപിഐയെ അഭിനന്ദിക്കുന്നതായും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു
രാജേഷ് കമ്പനിയുടെ സൈലന്റ് പാർട്നർ, അനുമതി നൽകിയത് മദ്യനയം തിരുത്തി; സിബിഐ അന്വേഷിക്കണം: വി.കെ. ശ്രീകണ്ഠൻ എംപി
Published on


കഞ്ചിക്കോട് എലപ്പുളളി മദ്യനിർമാണ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതി ആരോപണം ആവർത്തിച്ച് വി.കെ. ശ്രീകണ്ഠൻ എംപി. മുപ്പത് വർഷം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതി തന്നെയാണ്. 2022 ൽ ഒയാസിസ് കമ്പനിക്ക് അനുമതി നിഷേധിച്ചിരുന്നു. മദ്യനയം തിരുത്തിയാണ് ഇപ്പോൾ കമ്പനിക്ക് അനുമതി നൽകിയതെന്നും. വിഷയം സിബിഐ അന്വേഷിക്കണമെന്നും വി.കെ. ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.

കമ്പനിക്ക് അനുമതി നൽകിയതിൽ വൻ അഴിമതിയുണ്ട്. വിഷയത്തിൽ മന്ത്രി എം.ബി. രാജേഷും, ഭാര്യ സഹോദരനും ചർച്ച നടത്തി. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കരുതുന്നതായും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു‌. മന്ത്രി എം.ബി. രാജേഷ് നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണ്. രാജേഷിന്റെ ഭാര്യാ സഹോദരൻ പുതുശ്ശേരി ഏരിയാ സെക്രട്ടറിയാണ്. ഇയാൾക്ക് കമ്പനിയുമായി എന്താണ് ബന്ധമെന്നും വി.കെ. ശ്രീകണ്ഠൻ എംപി ചോദിച്ചു.

കമ്പനി മഴവെളള സംഭരണി നിർമിക്കുമെന്നാണ് മന്ത്രി പറയുന്നത്. മലബാർ ഡിസ്റ്റിലറിയ്ക്ക് മഴ വെള്ള സംഭരണി നിർമ്മിക്കാത്തതെന്താണ്. 104 ഏക്കർ സ്ഥലം മലബാർ ഡിസ്റ്റിലറിയ്ക്കുണ്ട്. കമ്പനി നികുതി അടച്ചത് 21 ഏക്കർ ഭൂമിക്ക് മാത്രമാണ്. ഇതിൽ ആറ് ഏക്കർ ഭൂമി നിലമാണ്. ബാക്കിയുള്ള സ്ഥലത്തേ നിർമ്മാണത്തിന് കഴിയുകയുള്ളുവെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.

അഹല്യയിലെ മഴവെളള സംഭരണി കാണണമെന്നാണ് മന്ത്രി പറയുന്നത്. അങ്ങോട്ട് മാധ്യമങ്ങളെ ക്ഷണിച്ചിരിക്കുന്നു. ഞങ്ങളും മന്ത്രിയോടൊപ്പം വരാൻ തയ്യാറാണ്. വെള്ളമില്ലാതെ കൃഷി ഒഴിവാക്കി തുടങ്ങിയ പ്രദേശമാണതെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.

വിഷയത്തിൽ കമ്പനി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. രാജേഷാണ് എല്ലാം പറയുന്നത്. രാജേഷ് കമ്പനിയുടെ സൈലന്റ് പാർടനറാണോ എന്നും വി.കെ. ശ്രീകണ്ഠൻ ചോ​ദിച്ചു. ഡൽഡി മദ്യനയ അഴിമതിയ്ക്ക് തുല്യമായ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇതെല്ലാം സിബിഐ അന്വേഷിക്കണം. പദ്ധതിയ്ക്കെതിരെ നിലപാടെടുത്ത സിപിഐയെ അഭിനന്ദിക്കുന്നതായും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com