ജനവിധി കാത്ത് രാജ്യം: ഹരിയാന, ജമ്മു കശ്‌മീർ വോട്ടെണ്ണൽ ഇന്ന്

രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും
ജനവിധി കാത്ത് രാജ്യം: ഹരിയാന, ജമ്മു കശ്‌മീർ വോട്ടെണ്ണൽ ഇന്ന്
Published on

രാജ്യം കാത്തിരിക്കുന്ന ഹരിയാന, ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. തെരഞ്ഞെടുപ്പിന് ശേഷം പുറത്തു വന്ന എക്‌സിറ്റ്‌പോൾ ഫലങ്ങൾ ഹരിയാനയിൽ കോണ്‍ഗ്രസ് തിരിച്ചെത്തുമെന്നാണ് പറയുന്നത്. 55 മുതൽ 62 വരെ സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഹരിയാനയിൽ ഹാട്രിക് നേടി ഭരണത്തിലേറാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ.

ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക് ഭാരത്, ധ്രുവ് റിസർച്ച് സർവേകൾ അടക്കം ഹരിയാനയിൽ കോൺഗ്രസിൻ്റെ തിരിച്ചു വരവ് പ്രവചിക്കുന്നു. കോൺഗ്രസിന് 44 നും 64 നും ഇടയിൽ സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. ബിജെപിക്ക് 20 നും 32 നും ഇടയിലാണ് സീറ്റ് പ്രവചനം.


പതിറ്റാണ്ടിനുശേഷം നടന്ന ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം പ്രവചിക്കാതെയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ജമ്മു കശ്മീരിൽ 40 മുതൽ 48 വരെ സീറ്റുകൾ നേടി കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് ഇന്ത്യ ടുഡേ-സി വോട്ടർ സർവേയുടെ പ്രവചനം. ബിജെപി 27 മുതൽ 32 വരെ സീറ്റുകളും നേടിയേക്കും. പിഡിപിയ്ക്ക് 12 സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നും പ്രവചിക്കപ്പെടുന്നു. ധ്രുവ് റിസർച്ചിൻ്റെ എക്‌സിറ്റ് പോൾ പ്രകാരം ഹരിയാനയിൽ കോൺഗ്രസ് 50 മുതൽ 64 സീറ്റുകൾ നേടുമെന്നും, ബിജെപി 22 മുതൽ 32 വോട്ടുകൾ വരെ നേടുമെന്നും പ്രതീക്ഷിക്കുന്നു.

പീപ്പിൾസ് പൾസ് സർവേ അനുസരിച്ച് ഹരിയാനയിൽ കോൺഗ്രസിന് 61 സീറ്റുകൾ വരെ ലഭിച്ചേക്കും. കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം ജമ്മു കശ്മീരിൽ 46 മുതൽ 50 സീറ്റുകളിലേക്ക് വിജയിക്കുമെന്നുമാണ് ഫലങ്ങൾ. ഹരിയാനയിൽ 20 മുതൽ 32 വരെ സീറ്റുകളും ജമ്മു കശ്മീരിൽ 23 മുതൽ 27 വരെ സീറ്റുകളും ബിജെപി നേടുമെന്ന് പീപ്പിൾസ് പൾസ് പറയുന്നു. ഹരിയാനയിൽ കോൺഗ്രസ് 55 മുതൽ 62 വരെ സീറ്റുകളും ബിജെപി 18 മുതൽ 24 സീറ്റുകളും നേടുമെന്നും റിപ്പബ്ലിക് എക്സിറ്റ് പോൾ പറയുന്നു. ജമ്മു കശ്മീരിൽ ബിജെപിക്ക് 25 സീറ്റുകളും കോൺഗ്രസിന് 12 സീറ്റുകളും പിഡിപിക്ക് 28 സീറ്റുകളും റിപ്പബ്ലിക് പ്രവചിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com