ഭിന്നശേഷിക്കാരന്റെ നട വഴി മതില്‍കെട്ടിയടച്ച് അയല്‍വാസി; വഴി വിട്ടു നല്‍കാന്‍ ഒന്നര സെന്റ് വിട്ടു കൊടുക്കണമെന്ന് ആവശ്യം

ഭിന്നശേഷിക്കാരനായ തെക്കന്‍ മാലിപ്പുറത്തെ തേരുള്ളി പറമ്പില്‍ ശശിയുടെ ഏക വരുമാനമാര്‍ഗം ലോട്ടറി വില്‍പനയാണ്.
ഭിന്നശേഷിക്കാരന്റെ നട വഴി മതില്‍കെട്ടിയടച്ച് അയല്‍വാസി; വഴി വിട്ടു നല്‍കാന്‍ ഒന്നര സെന്റ് വിട്ടു കൊടുക്കണമെന്ന് ആവശ്യം
Published on



കൊച്ചി തെക്കന്‍മാലിപ്പുറത്ത് ഭിന്നശേഷിക്കാരന്റെ നടവഴി മതില്‍ക്കെട്ടി അടച്ച് അയല്‍വാസി. ലോട്ടറി വില്‍പ്പനക്കാരനായ ടി.കെ.ശശിയുടെ വഴിയാണ് അയല്‍വാസി സിബിന്‍ കെട്ടിയടച്ചത്. വഴിപ്രശ്‌നത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പും ശശിയെയും ഭാര്യ ബിന്ദുവിനെയും സിബിന്‍ ആക്രമിച്ചിരുന്നു. കേസ് നടക്കുന്നതിനിടെ ഹൈക്കോടതിയെ തെറ്റിധരിപ്പിച്ച് സിബിന്‍ അനുകൂല ഉത്തരവ് വാങ്ങി വഴി അടച്ചുവെന്നാണ് ശശിയുടെ ആരോപണം.

ഭിന്നശേഷിക്കാരനായ തെക്കന്‍ മാലിപ്പുറത്തെ തേരുള്ളി പറമ്പില്‍ ശശിയുടെ ഏക വരുമാനമാര്‍ഗം ലോട്ടറി വില്‍പനയാണ്. ഭാര്യ ബിന്ദുവിനും രണ്ട് മക്കള്‍ക്കുമൊപ്പം ഈ വീട്ടിലാണ് താമസം. പതിറ്റാണ്ടുകളായി ശശിയുടെ പൂര്‍വികരുള്‍പ്പടെ സഞ്ചരിച്ച വഴിയാണ് അയല്‍വാസിയായ സിബിന്‍ മതില്‍ക്കെട്ടി അടച്ചത് എന്നാണ് ആരോപണം. തനിക്ക് സഞ്ചരിക്കാന്‍ മറ്റ് വഴികളുണ്ടെന്ന് സിബിന്‍ ഹൈക്കോടതിയെ തെറ്റിധരിപ്പിച്ച് അനുകൂല വിധി സമ്പാധിച്ചതായും ശശി.

നാല് ചുവരുകള്‍ക്കുള്ളില്‍ പെട്ടു പോയ ശശിയെയും കുടുംബത്തെയും കഴിഞ്ഞദിവസം പഞ്ചായത്തു മെമ്പറടക്കം എത്തിയാണ് അയല്‍വാസിയുടെ മതില്‍ അല്‍പ്പമെങ്കിലും പൊളിച്ചു പുറത്തെത്തിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഴ പെയ്തപ്പോള്‍ തെന്നിവീഴാതിരിക്കാന്‍ ശശിയും ഭാര്യയും നടവഴിയില്‍ മണ്ണിട്ടിരുന്നു. ഇതാണ് ശശിയുടെ വീടിന് മുന്നില്‍ കച്ചവടം ചെയ്തിരുന്ന അയല്‍വാസി സിബിനെ ചൊടിപ്പിച്ചത്. പിന്നീട് വാക്ക് തര്‍ക്കത്തിനിടെ ശശിയുടെ കാലിനു കമ്പിപ്പാര കൊണ്ട് ഇയാള്‍ അടിച്ചു. ഭാര്യ ബിന്ദുവിനെ കത്രിക കൊണ്ട് കുത്തി. സിബിനെതിരായ കേസ് കോടതിയിലാണ്.

വഴി വിട്ടുനല്‍കണം എങ്കില്‍ ഭിന്നശേഷിക്കാരനായ ശശിയുടെ അഞ്ചു സെന്റ് ഭൂമിയില്‍ ഒന്നര സെന്റ് വിട്ടു കൊടുക്കണം എന്നാണ് സിബിന്റെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com