വഖഫ് ബോർഡ് ഭേദഗതി; ഇന്ന് ബിൽ പാർലമെൻറിൽ അവതരിപ്പിക്കില്ല

ബില്ലിൽ 1954 നിയമത്തിലെ 40 ഭേദഗതികളാണ് നിർദേശിച്ചിട്ടുള്ളത്
വഖഫ് ബോർഡ് ഭേദഗതി; ഇന്ന് ബിൽ പാർലമെൻറിൽ അവതരിപ്പിക്കില്ല
Published on

വഖഫ് ബോർഡ് ഭേദഗതി ബിൽ ഇന്ന് പാർലമെൻറിൽ അവതരിപ്പിക്കില്ല. ഇന്നത്തെ കാര്യപരിപാടിയിൽ ബിൽ അവതരണം ഉൾപ്പെടുത്തിയില്ല. വഖഫ് ബോർഡിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നായിരുന്നു കരുതിയിരുന്നത്. ബില്ലിൽ 1954 നിയമത്തിലെ 40 ഭേദഗതികളാണ് നിർദേശിച്ചിട്ടുള്ളത്. വഖഫ് സ്വത്തായി ഭൂമി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ ബോര്‍ഡിന്റെ അധികാരങ്ങളെ റദ്ദ് ചെയ്യാനാണ് നീക്കം. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അനുമതി നൽകിയത്.

വഖഫ് ബോർഡുകളുടെ അധികാരങ്ങൾ നിയന്ത്രിക്കുകയും ഏതെങ്കിലും ഭൂമി സ്വന്തം സ്വത്തായി പ്രഖ്യാപിക്കാനുമുള്ള ബോർഡുകളുടെ അധികാരം പുനപരിശോധിക്കുകയുമാണ് ബില്ലിൻ്റെ ലക്ഷ്യം. വഖഫ് ബോർഡുകളുടെ പുനഃക്രമീകരണം, ബോർഡുകളുടെ ഘടനയിൽ മാറ്റം വരുത്തൽ, വഖഫിൻ്റെ സ്വത്തായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഭൂമിയുടെ പരിശോധന ഉറപ്പാക്കൽ എന്നിവയാണ് കരട് നിയമനിർമാണം നിർദേശിച്ച പ്രധാന ഭേദഗതികൾ.

രാജ്യത്തൊട്ടാകെ 9.4 ലക്ഷം ഏക്കർ വരുന്ന 8.7 ലക്ഷത്തിലധികം വസ്തുവകകൾ നിലവിൽ വഖഫിന്റെ അധികാരപരിധിയിലുണ്ട്. ഈ വസ്തുക്കളിൽനിന്ന് ലഭിക്കുന്ന വരുമാനം മുസ്ലിം സമൂഹത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കുക എന്നതാണ് വഖഫിന്റെ ഉത്തരവാദിത്തം. ഇരുപത്തിയെട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രാജ്യത്തുടനീളം 30 വഖഫ് ബോർഡുകളുണ്ട്. അവയുടെ അധികാരങ്ങളിലാണ് മാറ്റം വരുത്താൻ ഒരുങ്ങുന്നത്.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com