Get ready for War... തീ പാറുന്ന ആക്ഷൻ; പരസ്പരം കൊമ്പുകോർത്ത് ഹൃത്വിക് റോഷനും ജൂനിയർ എൻ ടി ആറും

ഷാരൂഖും, സൽമാനുമെല്ലാം കാമിയോ റോളുകളിലെത്തുമെന്നും സൂചനയുണ്ട്
Get ready for War... തീ പാറുന്ന ആക്ഷൻ; പരസ്പരം കൊമ്പുകോർത്ത് ഹൃത്വിക് റോഷനും ജൂനിയർ എൻ ടി ആറും
Published on


ബോളിവുഡ് സ്പൈ സീരിസിലെ ഏറ്റവും പുതിയ ചിത്രവുമായെത്തുകയാണ് ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസ്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായി കാത്തിരുന്ന ഫാൻസിന് ഇപ്പോഴിതാ കിടിലൻ ട്രീറ്റ് നൽകിയിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. വാർ 2 ൻ്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. ഹൃതികിൻ്റെ തൻ്റെ ജന്മദിനത്തിൽ ആരാധകർക്ക് സമ്മാനമായാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.

മേജർ കബീർ ധലിവാൾ എന്ന റോ ഏജൻ്റായി ഹൃത്വിക് തകർത്തഭിനയിക്കുന്ന വാർ 2 ൽ തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ പ്രധാന കഥാപാത്രമാകുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. അദ്യഭാഗം പോലെയന്നല്ല അതിലും മികച്ച തരത്തിൽ തീപാറുന്ന ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് ചിത്രമെന്ന് ടീസർ സൂചിപ്പിക്കുന്നു. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. വില്ലൻ വേഷത്തിലാണ് താരം എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.



ഷാരൂഖും, സൽമാനുമെല്ലാം കാമിയോ റോളുകളിലെത്തുമെന്നും സൂചനയുണ്ട്. അയൻ മുഖർജി സംവിധാനം ചെയ്യുന്ന വാർ 2 ബോളിവുഡ് സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ്. കിയാരാ അദ്വാനിയാണ് സിനിമയിൽ നായികയായി എത്തുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com