
മാലിന്യമുക്ത കേരളം പദ്ധതി അവസാനഘട്ടത്തിലെന്ന് മന്ത്രി എം.ബി. രാജേഷ്. ഇതിൽ വലിയൊരു ഉത്തരവാദിത്തം കെഎസ്ആർടിസി നിറവേറ്റിയെന്നും എം.ബി. രാജേഷ് അറിയിച്ചു. ബ്രൂവറി വിഷയത്തിൽ പ്രതികരിക്കാതെ, നാളെ വിശദമായി കാണാമെന്ന് മന്ത്രി മറുപടി നൽകി.
മന്ത്രിമാരായ കെ. ബി. ഗണേഷ് കുമാറും എം. ബി. രാജേഷും തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സന്ദർശിച്ചതിന് പിന്നാലെയാണ് പ്രതികരിച്ചത്.