ജല അതോറിറ്റിയുടെ എഡിബി പദ്ധതി: കരാറിൽ അഴിമതി ആരോപണവുമായി ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകൾ

സൂയിസ് ഇൻറർനാഷണൽ എന്ന ബഹുരാഷ്ട്ര കമ്പനിക്ക് 10 വർഷത്തേക്കാണ് ജലവിതരണത്തിനുള്ള ടെൻഡർ നല്‍കിയിരിക്കുന്നത്
ജല അതോറിറ്റിയുടെ എഡിബി പദ്ധതി: കരാറിൽ അഴിമതി ആരോപണവുമായി ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകൾ
Published on

കേരള ജല അതോറിറ്റിയുടെ എഡിബി പദ്ധതി കരാറിൽ അഴിമതി ആരോപണവുമായി ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. കൊച്ചി, തിരുവനന്തപുരം നഗരസഭകളിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന എഡിബി പദ്ധതിക്കെതിരെ വരുന്ന ചൊവ്വാഴ്ച സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സംയുക്ത സമിതി. പദ്ധതിയിലൂടെ  ജല വിതരണത്തെ സ്വകാര്യവത്കരിക്കുന്നതിലും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. 


2511 കോടി രൂപ ചെലവ് വരുന്ന എഡിബി പദ്ധതിയുടെ കരാറിനെതിരെയാണ് തൊഴിലാളി സംഘടനകൾ അഴിമതി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഇത് സംബന്ധിച്ച ആശങ്കകൾ സർക്കാരിനോട് പങ്കുവെച്ചിരുന്നെങ്കിലും ശാശ്വത പരിഹാരം ഉണ്ടായില്ല. ആയതിനാൽ പദ്ധതി റീടെൻഡർ ചെയ്യണമെന്ന ആവശ്യമാണ് സംഘടനകൾ പ്രധാനമായും ഉന്നയിക്കുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നീ തൊഴിലാളി സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധം.

സൂയിസ് ഇൻറർനാഷണൽ എന്ന ബഹുരാഷ്ട്ര കമ്പനിക്ക് 10 വർഷത്തേക്കാണ് ജലവിതരണത്തിനുള്ള ടെൻഡർ നല്‍കിയിരിക്കുന്നത്. ഈ കരാറിലൂടെ 750 കിലോമീറ്റർ വരുന്ന കൊച്ചിയുടെ ജലവിതരണ ശൃംഖല നശിപ്പിക്കപ്പെടുമെന്നും കുടിവെള്ള വിതരണത്തിൽ നിന്നും വാട്ടർ അതോറിറ്റിയെ മാറ്റി നിർത്തുമെന്നും ആക്ഷേപമുണ്ട്.

Also Read: മുനമ്പം വഖഫ് ഭൂമി പ്രശ്നം: 43-ാം ദിവസത്തിലേക്ക് കടന്ന് റിലേ നിരാഹാര സമരം

എഡിബി പദ്ധതിക്കായി നവംബർ 30തിനകം കരാർ ഒപ്പുവയ്ക്കാനും സർക്കാരിനുമേൽ സമ്മർദമുണ്ട്. സ്വകാര്യവൽക്കരണത്തെ ഒരു പരിധിവരെ അംഗീകരിക്കുന്നുണ്ടെങ്കിലും പദ്ധതിയിലുള്ള ആശങ്കകൾ പരിഹരിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം. ഭരണപക്ഷ തൊഴിലാളി സംഘടന അടക്കം ഭാഗമായിരിക്കുന്ന പ്രതിഷേധത്തിൽ അനുകൂല നിലപാട് സർക്കാർ സ്വീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com