
സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന സാഹര്യത്തില്‍ ഇന്നും ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. പൂങ്കുന്നം - ഗുരുവായൂർ റെയിൽവേ പാളത്തിൽ വെള്ളം കയറിയതിനാലാണ് ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. പല ട്രെയിനുകളും പൂർണമായും ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
06461 ഷൊർണൂർ - തൃശൂർ, 06445 ഗുരുവായൂർ - തൃശൂർ, 06446 തൃശൂർ - ഗുരുവായൂർ പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കി.
16342 ഗുരുവായൂർ- തിരുവനന്തപുരം - ഇൻ്റർസിറ്റി എക്സ്പ്രസ്, 16328 ഗുരുവായൂർ - മധുരൈ എക്സ്പ്രസ്, 06447 ഗുരുവായൂർ - എറണാകുളം പാസഞ്ചർ എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നുമായിരിക്കും യാത്ര ആരംഭിക്കുന്നത്. 06439 ഗുരുവായൂർ- എറണാകുളം പാസഞ്ചർ പുതുക്കാട് നിന്നുമായിരിക്കും സർവീസ് നടത്തുന്നത്. തൃശൂർ - കണ്ണൂർ പാസഞ്ചർ ഷൊർണൂരിൽ നിന്നാകും സർവീസ് തുടങ്ങുക.
06447 എറണാകുളം - ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂർ വരെ മാത്രമായിരിക്കും സർവീസ് ഉണ്ടായിരിക്കുക.
കഴിഞ്ഞ ദിവസങ്ങളിലും മഴയെ തുടർന്ന് ട്രെയിനുകൾ പൂർണമായും ഭാഗികമായും റദ്ദാക്കിയിരുന്നു.