
തിരുവനന്തപുരം നഗരത്തിൽ നാളെ ജലവിതരണം തടസപ്പെടും. കോർപ്പറേഷൻ പരിധിയിലെ 15 ഓളം വാർഡുകളിലാണ് ജലവിതരണം തടസപ്പെടുക. മറ്റന്നാൾ (19/10/2024) ഉച്ചയോടു കൂടി ജലവിതരണം പൂർവസ്ഥിതിയിലാകുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.
Also Read: കോതമംഗലത്ത് ബാറില്‍ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവം; മൂന്ന് പേർ കൂടി അറസ്റ്റില്‍
പിടിപി നഗർ ജലസംഭരണിയിൽനിന്നു കാലടി ഭാഗത്തേക്ക് ശുദ്ധജലമെത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ 600 എം എം പൈപ്പ് ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതാണ് ജലവിതരണം മുടങ്ങാന്‍ കാരണം. തിരുവനന്തപുരം കോർപ്പറേഷനിലെ പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗൾ , തിരുമല, വലിയവിള, പിടിപി നഗർ, കാഞ്ഞിരംപാറ, പാങ്ങോട്, വാഴോട്ടുകോണം, വട്ടിയൂർക്കാവ് വാർഡുകളിലാണ് ജലവിതരണം തടസപ്പെടുക. ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.