സ്മാർട്ട് സിറ്റി പദ്ധതി: തിരുവനന്തപുരത്ത് വ്യാഴാഴ്ച ജലവിതരണം മുടങ്ങും

ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു
സ്മാർട്ട് സിറ്റി പദ്ധതി: തിരുവനന്തപുരത്ത് വ്യാഴാഴ്ച ജലവിതരണം മുടങ്ങും
Published on

തിരുവനന്തപുരത്ത് വ്യാഴാഴ്ച (12/09/24) ജലവിതരണം മുടങ്ങും. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ-മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുന്നത്.

പകൽ 10 മണി മുതൽ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാര ശിരോമണി റോഡ്, പാലോട്ടുകോണം, സിഎസ്എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com