തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച ജലവിതരണം മുടങ്ങും

ചൊവ്വാഴ്ച പകൽ 10 മണി മുതൽ രാത്രി 12 മണി വരെ ജലവിതരണം മുടങ്ങുമെന്നാണ് അറിയിപ്പ്
തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച ജലവിതരണം മുടങ്ങും
Published on

തിരുവനന്തപുരം നഗരത്തിലെ ചില പ്രദേശങ്ങളിൽ ചെവ്വാഴ്ച (24.09.24) ജവവിതരണം മുടങ്ങും. വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിലാണ്  ജലവിതരണം മുടങ്ങുക. ചൊവ്വാഴ്ച പകൽ 10 മണി മുതൽ രാത്രി 12 മണി വരെ ജലവിതരണം ഉണ്ടാവില്ലെന്നാണ് അറിയിപ്പ്. 

നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ - മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com