
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. 'എക്സി'ലൂടെ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ഗാന്ധി തന്റെ അനുശോചനം അറിയിച്ചത്.
രാഹുൽ ഗാന്ധി എക്സിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം;
വയനാട്ടിലെ മേപ്പാടിക്ക് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിൽ ഞാൻ ദുഃഖിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എൻ്റെ അനുശോചനം രേഖപെടുത്തുന്നു. ഇനിയും കുടുങ്ങിക്കിടക്കുന്നവരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേരള മുഖ്യമന്ത്രിയും വയനാട് ജില്ലാ കളക്ടറുമായും ഞാൻ സംസാരിച്ചു, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അവർ എനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എല്ലാ ഏജൻസികളുമായും ഏകോപനം ഉറപ്പാക്കാനും, കൺട്രോൾ റൂം തുറക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എന്ത് സഹായം വേണമെങ്കിലും ഞങ്ങളെ അറിയിക്കുവാനും ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരുമായി സംസാരിച്ച് വയനാടിന് സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് അഭ്യർത്ഥിക്കും.
രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഭരണകൂടത്തെ സഹായിക്കാൻ ഞാൻ എല്ലാ യു.ഡി.എഫ് പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു.