കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്നു; വയനാട് സ്വദേശി പിടിയില്‍

കൊലപാതകം മദ്യ ലഹരിയിലാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം
കൊല്ലപ്പെട്ട കരിയ (75), കാവേരി (5), മാഗി (30)
കൊല്ലപ്പെട്ട കരിയ (75), കാവേരി (5), മാഗി (30)
Published on

കർണാടക കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ വയനാട് സ്വദേശി പിടിയിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് കോളനിയിലെ ഗിരീഷ് (38) ആണ് പിടിയിലായത്. ഗിരീഷിൻ്റെ ഭാര്യ മാഗി (30), മകള്‍ കാവേരി (5), ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം മദ്യ ലഹരിയിലാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ഇന്നലെയാണ് ക്രൂര കൊലപാതകം നടക്കുന്നത്. കുടുംബത്തോടൊപ്പം കുടകിലെത്തിയതിന് പിന്നാലെ പ്രതി നാല് പേരെയും കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം കർണാടക സ്വദേശികളാണ്. നാല് പേരെയും ഗിരീഷ് കത്തി ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ അറിയിച്ചു. കുറ്റകൃത്യത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.



അന്വേഷണത്തിന് പിന്നാലെ വയനാട് തലപ്പുഴയിൽ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. പ്രതിയെ കേരള പൊലീസ് കർണാടക പൊലീസിലേക്ക് കൈമാറി. ഏഴ് വർഷം മുൻപാണ് കൂലിപ്പണിക്കാരായ ഗിരീഷും മാഗിയും വിവാഹിതരാവുന്നത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com