

വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി നല്‍കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെടുന്നു.
ടണല്‍ റോഡിന്റെ ഇരു ഭാഗത്തും കാലാവസ്ഥ സ്‌റ്റേഷനുകള്‍ സ്ഥാപിക്കണം. അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കണമെന്നും ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
8.11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ തുരങ്കപാതയാകും. 2022 ഫെബ്രുവരിയിലാണ് തുരങ്കപാതയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ അന്തിമ ഭരണാനുമതി ലഭിച്ചത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മാണ മേല്‍നോട്ട ചുമതല.