എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഡബ്ല്യുസിസിക്ക് വിശ്വാസക്കുറവില്ല; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദീദി ദാമോദരന്‍

ഹൈക്കോടതി ഇടപെടല്‍ വന്നതോടെയാണ് അടിയന്തരമായി മുഖ്യമന്ത്രിയെ കണ്ടതെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തുK
എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഡബ്ല്യുസിസിക്ക് വിശ്വാസക്കുറവില്ല; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദീദി ദാമോദരന്‍
Published on


ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി കൊടുത്തവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് ഡബ്ല്യുസിസി അംഗമായ ദീദി ദാമോദരന്‍. അക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ദീദി പറഞ്ഞു. ന്യൂസ് മലയാളത്തോടായിരുന്നു ദീദിയുടെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഡബ്ല്യുസിസിക്ക് വിശ്വാസക്കുറവില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു. റിപ്പോര്‍ട്ട് എസ്‌ഐടിക്ക് കൈമാറുമ്പോള്‍ മൊഴി കൊടുത്തവരുടെ പേര് ഒഴിവാക്കണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠന റിപ്പോര്‍ട്ടാണെന്നും ദീദി വ്യക്തമാക്കി. സ്വകാര്യത ഉറപ്പ് നല്‍കയതിനാലാണ് പലരും മൊഴി നല്‍കിയത്. ഹൈക്കോടതി ഇടപെടല്‍ വന്നതോടെയാണ് അടിയന്തരമായി മുഖ്യമന്ത്രിയെ കണ്ടതെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.



അതേസമയം ഡബ്ല്യൂസിസി മുഖ്യമന്ത്രിയോട് പ്രധാനമായും ആവശ്യപ്പെട്ടത് മൂന്നു കാര്യങ്ങളാണ്. എസ്‌ഐടിയുടെ പ്രവര്‍ത്തനത്തില്‍ ആശങ്കയുണ്ട്. പ്രത്യേക അന്വേഷണസംഘം ശരിയായ രീതിയിലാണോ നീങ്ങുന്നതെന്ന് സംശയമുണ്ടെന്നും ഡബ്ല്യുസിസി അറിയിച്ചു. അതോടൊപ്പം പോഷ് നിയമം സിനിമ സെറ്റുകളില്‍ കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യവും ഡബ്ല്യുസിസി മുന്നോട്ട് വെച്ചു. സിനിമ നയരൂപീകരണത്തില്‍ സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com