മന്ത്രി കുവൈറ്റിലേക്ക് പോയിട്ട് എന്ത് കാര്യം? വിമർശനവുമായി ഗവർണർ

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
മന്ത്രി കുവൈറ്റിലേക്ക് പോയിട്ട് എന്ത് കാര്യം? വിമർശനവുമായി ഗവർണർ
Published on

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രി ഒറ്റ ദിവസത്തേക്ക് കുവൈറ്റിലേക്ക് പോയിട്ട് എന്ത് കാര്യമെന്നായിരുന്നു ഗവർണറുടെ പ്രതികരണം.കേന്ദ്ര മന്ത്രി കുവൈത്തിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.

കുവൈത്തിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ല.എല്ലാ മൃതദേഹങ്ങളും നാട്ടിൽ എത്തിക്കാൻ കേന്ദ്രസർക്കാർ കൃത്യമായി ഇടപെട്ടിരുന്നു.വീണാ ജോർജിനു കേന്ദ്രം അനുമതി നിഷേധിച്ചതിന്‍റെ നിയമവശം എന്താണെന്ന് അറിയില്ലെന്നും ഗവർണർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com