
'ബ്രയിന്‍ റോട്ട്', സോഷ്യൽമീഡിയ ഒന്നാകെ ഈ വാക്കിൻ്റെ പിറകിലാണ്. ഈ വർഷത്തെ വാക്കായി ഓക്സ്ഫോർഡ് സർവകലാശാല 'ബ്രയിന്‍ റോട്ടിനെ തെരഞ്ഞെടുത്തതിന് പിന്നാലെ ആളുകളിപ്പോൾ എന്താണ് ബ്രയിൻ റോട്ട് എന്നറിയാനുള്ള തെരച്ചിലിലിലാണ്. ഈ വർഷത്തെ വാക്ക് എന്ന ലേബർ കിട്ടിയതിന് ശേഷം എന്താണ് ഈ വാക്ക് എന്നറിയാനാണ് ഭൂരിഭാഗം പേരുടേയും സെർച്ച് കീ കൾ സഞ്ചരിക്കുന്നത്.
എന്താണ് ബ്രയിന്‍ റോട്ട്
നിലവാരം കുറഞ്ഞ ഉള്ളടക്കം സ്ഥിരമായി വായിക്കുകയോ കാണുകയോ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസിക, ബൗദ്ധിക നിലവാരത്തിന് ഉണ്ടാകുന്ന തകർച്ചയാണ് 'ബ്രെയിൻ റോട്ട്' എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. സമീപകാലത്ത് ടിക് ടോക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സമൂഹമാധ്യമങ്ങളിലും മൊബൈലിലും ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നതിനെതിരായ വിമർശനങ്ങളിലൂടെയാണ് ഈ വാക്ക് വീണ്ടും ശ്രദ്ധ നേടുന്നത്.
ഒരു ഉപയോഗവുമില്ലാത്ത ചില ഓൺലൈൻ കണ്ടൻ്റുകളിൽ സമയം ചെലവഴിക്കുമ്പോൾ മനുഷ്യർക്ക് മസ്തിഷ അപചയം സംഭവിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വാക്കിൻ്റെ ഉപയോഗത്തിൽ 230 ശതമാനം വർധനയുണ്ടായെന്നാണ് കണക്ക്. 2023നും 2024നുമിടയിലാണ് 230 ശതമാനം വർധന ഈ വാക്കിന്‍റെ പ്രയോഗത്തിലുണ്ടായത്. അതുകൊണ്ടാണ് വേർഡ് ഓഫ് ദി ഇയറായി ബ്രയിന്‍ റോട്ടിനെ ഓക്സ്ഫോർഡ് സർവ്വകലാശാല തെരഞ്ഞെടുത്തതും.
വാക്ക് വന്ന വഴി
1854 ൽ ഹെൻറി ഡേവിഡ് ഥോറോ അമേരിക്കന്‍ എഴുത്തുകാരനാണ് ബ്രയിന്‍ റോട്ട് എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്‍റെ വാള്‍ഡന്‍ എന്ന പുസ്തകത്തില്‍ ഇംഗ്ലണ്ടിനോടുള്ള ഒരു ചോദ്യമായിട്ടാണത് ഈ വാക്ക് പുറം ലോകം അറിയുന്നത്. ഉരുളക്കിഴങ്ങ് ചീഞ്ഞുപോകുന്നതില്‍ ആശങ്കപ്പെടുന്നവർക്ക് തലച്ചോറിനെക്കുറിച്ച് അതേ ആശങ്കയുണ്ടോ എന്നാ ബൗദ്ധിക നിലവാരത്തെ പരാമർശിച്ചുകൊണ്ടുള്ള ചോദ്യത്തിലായിരുന്നു ആദ്യമായി ഈ വാക്ക് കടന്നു വന്നത്. വർഷങ്ങൾ പിന്നിടുമ്പോഴും ബൗദ്ധിക നിലവാരത്തെ അളക്കാൻ അന്ന് ഉപയോഗിച്ച ആ വാക്ക് തന്നെ ഉപയോഗിക്കുന്നുവെന്ന് മാത്രം.