ബന്ധങ്ങളിലെ ഓവർഷെയറിങ്ങ്! എന്താണ് ഫ്ലഡ്‌ലൈറ്റിങ്?

'ദി പവർ ഓഫ് വൾനറബിലിറ്റി: ടീച്ചിംഗ്സ് ഓൺ ഒഥൻറ്റിസിറ്റി, കണക്ഷൻസ് ആൻഡ് കറേജ്' എന്ന പുസ്തകത്തിന്റെ രചയിതാവായ ബ്രെനെ ബ്രൗണാണ് ഫ്ലഡ്‌ലൈറ്റിംഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്
ബന്ധങ്ങളിലെ ഓവർഷെയറിങ്ങ്! എന്താണ്  ഫ്ലഡ്‌ലൈറ്റിങ്?
Published on

പുതിയ വർഷം പുതിയ ഡേറ്റിങ് ടേം. യെസ് ജെൻ സീ ജനറേഷനിലെ ഏറ്റവും ലേറ്റസ്റ്റ് ഡേറ്റിങ് ടേമാണ് ഫ്ലഡ്‌ലൈറ്റിങ്. പേര് കേൾക്കാൻ കൊള്ളാമെങ്കിലും സംഭവം അത്ര രസമുള്ള കാര്യമല്ല.


എന്താണ് ഫ്ലഡ് ലൈറ്റിങ്? വേണമെങ്കിൽ ഇതിനെ സിംപിളായി ഓവർ ഷെയറിങ് എന്ന് വിളിക്കാം. നിങ്ങൾ പുതുതായി ഒരു ബന്ധം തുടങ്ങുന്നതിന് തൊട്ടുമുൻപുള്ള ടോക്കിങ് സ്റ്റേജിലാണെന്ന് കരുതുക. പരസ്പരം കൂടുതൽ അറിയാനായി നിങ്ങൾ ഒരു കോഫീ ഷോപ്പിലോ, പാർക്കിലോ വെച്ച് സംസാരിക്കുകയാണ്. രണ്ട് പേ‍‍ർക്കും ഫീൽ ചെയ്ത ആ ഒരു പ്രത്യേക കണക്ഷൻ കൂടിക്കൊണ്ടിരിക്കുകയാണ്. പതുക്കെ അയാളുടെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, പാസ്റ്റ്, പ്രസൻ്റ് എല്ലാം അറിയണമെന്ന് നമുക്ക് തോന്നും. 

തനിക്ക് ഇഷ്ടമുള്ള കാര്യമെന്താണ്? തുടങ്ങിയത് ഈ ചോദ്യത്തിലാണെങ്കിലും അയാൾ വളരെ പെട്ടെന്ന് തൻ്റെ ട്രോമകളെക്കുറിച്ചും, ബ്രേക്കപ്പിനെക്കുറിച്ചും, പേഴ്സണൽ സ്ട്രഗിൾസിനെക്കുറിച്ചുമെല്ലാം നിർത്താതെ സംസാരിക്കാൻ തുടങ്ങി. ഒരാളെ അറിയാൻ തുടങ്ങുന്ന സ്റ്റേജിൽ തന്നെ ഒരുപാട് വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കുന്ന അവസ്ഥ. ട്രോമ ഡംപിങ് നടത്തുന്ന അവസ്ഥ. അതാണ് ഫ്ലഡ് ലൈറ്റിങ്.

'ദി പവർ ഓഫ് വൾനറബിലിറ്റി: ടീച്ചിംഗ്സ് ഓൺ ഒഥൻറ്റിസിറ്റി, കണക്ഷൻസ് ആൻഡ് കറേജ്' എന്ന പുസ്തകത്തിന്റെ രചയിതാവായ ബ്രെനെ ബ്രൗണാണ് ഫ്ലഡ്‌ലൈറ്റിംഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. വളരെ വൾനറബിൾ ആവുന്നത് പെട്ടെന്ന് അടുക്കാൻ സഹായിക്കുമെന്ന തെറ്റിദ്ധാരണയിലാണ് പലരും ഇത്തരത്തിൽ ഫ്ലഡ് ലൈറ്റിങ് ചെയ്യുന്നത്. എന്നാൽ ഓവർ ഷെയറിങ് അടുപ്പത്തിനുപകരം വൈകാരിക അകലം സൃഷ്ടിക്കുമെന്നും തൊട്ടപ്പുറത്തുള്ള വ്യക്തി ബന്ധത്തിൽ നിന്ന് അകലാൻ ഇടയാകുമെന്നുമാണ് ബ്രെനെ ബ്രൗൺ പറയുന്നത്.


ഫ്ലഡ് ലൈറ്റിങ് ഒരു ടോക്സിക് ട്രെൻഡാണെന്ന് പറയുന്നതെന്ത് കൊണ്ടാവും? അതിന് പല കാരണങ്ങളുണ്ടെന്നാണ് മാനിസകാരോ​ഗ്യവിദ​ഗ്ദ‍ർ പറയുന്നത്.

1. ഒരാൾ ഓവർഷെയർ ചെയ്യുമ്പോൾ, മറ്റെയാൾക്ക് അവിടെ സംസാരിക്കാനുള്ള സ്പേയ്സ് നഷ്ടപ്പെട്ടേക്കാം. നിങ്ങൾ നിങ്ങളുടെ ബ്രേക്ക്അപ്പിനെക്കുറിച്ചും, ചൈൽഡ്‌ഹുഡ് ട്രോമകളെക്കുറിച്ചുമെല്ലാം ഒരുപാട് ഷെയ‍ർ ചെയ്യുമ്പോൾ, കേൾക്കുന്നയാൾക്ക് താനൊരു ഇമോഷണൽ കെയർടേക്കറാണെന്ന് തോന്നും. ഫ്ലഡ് ലൈറ്റ് ചെയ്യുന്നയാളുടെ ഇമോഷൻസിന് മാത്രമാണ് പ്രാധാന്യമെന്ന തോന്നലും ഉണ്ടാക്കിയേക്കാം. ഇതോടെ ബന്ധത്തിൻ്റെ ഇമോഷണൽ ബാലൻസിങ് നഷ്ടപ്പെടും.

2. വളരെ പെട്ടെന്ന് വ്യക്തിപരമായ കാര്യങ്ങൾ ഷെയ‍ർ ചെയ്യുന്നത് വഴി ഒരു ഫാൾസ് ഇൻ്റിമസി ഉണ്ടാകും. മറ്റെയാൾക്ക് നിങ്ങളോട് തോന്നുന്ന സിംപതിയാവാം ഇതിന് കാരണമാവുക. എന്നാൽ ഈ ബന്ധം വളരെ പെട്ടെന്ന് തന്നെ തകർന്ന് പോയെക്കാം.

ബന്ധങ്ങളിൽ വൾനറബിൾ ആവുകയെന്നത് വളരെ important ആണ്. പക്ഷേ അതെപ്പോഴാണെന്നതും അത്രയും തന്നെ important ആണ്. ഓവർഷെയർ ചെയ്യുന്നതിന് മുൻപായി ഒരു നിമിഷം ഇക്കാര്യങ്ങൾ ചിന്തിക്കുക. ഞാൻ എന്തിനാണ് ഇക്കാര്യം ഇപ്പോൾ പറയുന്നത്? ഇത്രയധികം ഷെയർ ചെയ്യാനുള്ള, ഓപ്പൺ അപ്പാവനുള്ള സമയമായോ? വാലിഡേഷൻ, റിഅഷുറൻസ് എന്നിവ ലഭിക്കാനാണോ ഞാൻ ഇതൊക്കെ പങ്കുവെക്കുന്നത്? ഇതെല്ലാം സ്വയം ചോദിക്കുന്നത് ഫ്ലഡ് ലൈറ്റിങ് ഒഴിവാക്കാൻ സഹായിക്കും.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com