ഇന്നലെ വാട്‍സ്‍ആപ്പ് ഗ്രൂപ്പുകളില്‍ മെസേജ് അയയ്ക്കാന്‍ സാധിച്ചില്ലേ? കാരണം ഇതാണ്...

ഗ്രൂപ്പുകളിൽ മെസേജുകൾ അയയ്ക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടതായി ഇന്ത്യയിൽ മാത്രം 81 ശതമാനത്തോളം ഉപഭോക്താക്കളാണ് പരാതിപ്പെട്ടത്
ഇന്നലെ വാട്‍സ്‍ആപ്പ് ഗ്രൂപ്പുകളില്‍ മെസേജ് അയയ്ക്കാന്‍ സാധിച്ചില്ലേ? കാരണം ഇതാണ്...
Published on

യുപിഐക്ക് പിന്നാലെ സമൂഹ മാധ്യമമായ വാട്‌സ്ആപ്പിനും ഇന്നലെ ആഗോളതലത്തില്‍ സാങ്കേതിക തകരാർ. വാട്‌സ്‍‌ആപ്പ് പണിമുടക്കിയതോടെ മെസേജുകൾ അയയ്ക്കാനോ സ്വീകരിക്കാനോ ആവാതെ മണിക്കൂറുകളോളമാണ് ഉപഭോക്താക്കൾ വലഞ്ഞത്. ഗ്രൂപ്പിൽ മെസേജുകൾ അയക്കുന്നതിനും, സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യുന്നതിനുമാണ് ആഗോളതലത്തിൽ തടസം നേരിട്ടത്. തകരാറിനെ കുറിച്ച് വാട്സ്ആപ്പ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

മെറ്റയുടെ സാമൂഹിക മാധ്യമമായ വാട്സപ്പിൽ മെസേജ് അയക്കുന്നതിനായിരുന്നു ശനിയാഴ്ച രാത്രി ആഗോളതലത്തിൽ ബുദ്ധിമുട്ട് നേരിട്ടത്. ഗ്രൂപ്പുകളിൽ മെസേജുകൾ ഡെലിവറാകുന്നില്ലെന്ന് വ്യാപകമായി പരാതിയുയർന്നു. ലോഗിന്‍ ചെയ്യാനും സ്‌റ്റാറ്റസ് അപ്‍ഡേറ്റ് ചെയ്യാനും പ്രശ്നം നേരിട്ടു. ആപ്പിലും വെബിലും ഒരുപോലെയാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. ഗ്രൂപ്പുകളിൽ മെസേജുകൾ അയയ്ക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടതായി ഇന്ത്യയിൽ മാത്രം 81 ശതമാനത്തോളം ഉപഭോക്താക്കളാണ് പരാതിപ്പെട്ടത്.


അതേസമയം, വ്യക്തിപരമായി മെസേജുകൾ അയയ്ക്കാൻ കഴിയുന്നുണ്ടെന്നും നിരവധി ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിലും വാട്‌സ്ആപ്പില്‍ സമാനമായ പ്രശ്‌നം നേരിട്ടിരുന്നു. വാട്‌സ്‌ആപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ അന്നും ബുദ്ധിമുട്ടി. ശനിയാഴ്ച യുപിഐ സേവനങ്ങളിലും വ്യാപകമായി സാങ്കേതിക തടസം നേരിട്ടിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതെന്ന് എന്‍ പിസിഐ വ്യക്തമാക്കി. കഴിഞ്ഞ 30 ദിവസത്തിനിടെ മൂന്നാം തവണയാണ് യുപിഐ സംവിധാനം ഇന്ത്യയിൽ പ്രവർത്തനം നിലയ്ക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com