ജോ ബൈഡന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം എപ്പോള്‍? ഡെമോക്രാറ്റിക് പാർട്ടിക്കുള്ളില്‍ ഭിന്നത

ഓഗസ്റ്റ് 19 മുതല്‍ 22 വരെ നടക്കുന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ വെച്ച് ബൈഡന്‍റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാനായിരുന്നു പാര്‍ട്ടി മുന്‍പ് നിശ്ചയിച്ചിരുന്നത്
ജോ ബൈഡന്‍
ജോ ബൈഡന്‍
Published on

നവംബര്‍ 5ന് നടക്കുന്ന യു എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍റെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം വേഗത്തിലാക്കാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പദ്ധതിക്ക് തിരിച്ചടി. പാര്‍ട്ടിക്കുള്ളിലെ മൂന്ന് പ്രതിനിധിസഭാ അംഗങ്ങള്‍ പ്രഖ്യാപനം വേഗത്തിലാക്കാനുള്ള തീരുമാനത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നു. സൂസന്‍ വൈല്‍ഡ്, മൈക്ക് ക്വിഗ്ലി, ജാരെഡ് ഹഫ്മാന്‍ എന്നീ പ്രതിനിധികളാണ് പ്രതിഷേധ സൂചകമായി പാര്‍ട്ടിക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 19 മുതല്‍ 22 വരെ നടക്കുന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ വെച്ച് ബൈഡന്‍റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാനായിരുന്നു പാര്‍ട്ടി മുന്‍പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനം ജൂലൈ 21ന് നടത്തണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ഇപ്പോള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇതിനായി ഒരു വിര്‍ച്വല്‍ വോട്ടിങ് നടത്തണമെന്നും പറയുന്നുണ്ട്.

ബൈഡന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തില്‍ വലിയൊരു വിഭാഗം പാര്‍ട്ടി അംഗങ്ങള്‍ തന്നെ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം വേഗത്തില്‍ നടത്തരുതെന്ന വാദം വരുന്നത്. അതിനിടെ ചില ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ മറ്റ് സാധ്യതകളും പരിശോധിച്ച ശേഷം ഒരു തുറന്ന നാമനിര്‍ദേശ പ്രക്രിയയിലൂടെ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രംപിനെ ഔദ്യോഗിക പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ വ്യക്തമായ പിന്തുണ ലഭിച്ചതിന് ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ഒഹായോയില്‍ നിന്നുള്ള സെനറ്റര്‍ ജെ.ഡി.വാന്‍സാണ് മത്സരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com