
ഭാര്യ പോൺ കാണുന്നതും സ്വയം ഭോഗം ചെയ്യുന്നതും വിവാഹമോചനത്തിന് കാരണമാകില്ലെന്ന് നിരീക്ഷിച്ച് മദ്രാസ് ഹൈക്കോടതി. സ്ത്രീകൾക്ക് സ്വയം ഭോഗം ചെയ്യാനുളള അവകാശമുണ്ടെന്നും , വിവാഹം കഴിയുന്നതോടെ അവരുടെ ലൈംഗിക സ്വാതന്ത്ര്യം അടിയറവ് വയ്ക്കുന്നില്ലെന്നും കോടതി പറഞ്ഞു. വിവാഹമോചനം അനുവദിക്കാതിരുന്ന കീഴ്‌കോടതി വിധിക്കെതിരെ തമിഴ്നാട് സ്വദേശി നൽകിയ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
തൻ്റെ ഭാര്യക്കെതിരെ നിരവധി ആക്ഷേപങ്ങളാണ് ഇയാക്ഷ ഉന്നയിച്ചത്. അധികമായി പോൺ വീഡിയോ കാണുന്നുവെന്നും, സ്വയം ഭോഗം നടത്തുന്നുവെന്നും ചുണ്ടിക്കാട്ടിയായിരുന്നു പരാതികൾ. എന്നാൽ സ്വയം സുഖം കണ്ടെത്തുന്നത് വിലക്കപ്പെട്ട കാര്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പുരുഷൻമാർക്കിടയിലെ സ്വയംഭോഗം പരക്കെ അംഗീകരിക്കപ്പെടുന്ന സാഹചര്യത്തിൽ സ്ത്രീകൾ നടത്തുന്ന സ്വയംഭോഗത്തെ കുറ്റകരമായി കാണാൻ സാധിക്കില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.
വിവാഹത്തിനു ശേഷവും ഒരു സ്ത്രീ "അവളുടെ വ്യക്തിത്വം നിലനിർത്തുന്നു" എന്നും "ഒരു വ്യക്തിയെന്ന നിലയിലുള്ള അവളുടെ അടിസ്ഥാന സ്വാതന്ത്ര്യവും സന്തോഷം കണ്ടെത്താനുള്ള അവകാശവും ഒരു സ്ത്രീ എന്ന നിലയിലോ, ഭാര്യ എന്ന പദവിയിലൂടെയോ ഇല്ലാതാകില്ലെന്നും എന്നും കോടതി കൂട്ടിച്ചേർത്തു.
അശ്ലീല ചിത്രങ്ങളോടുള്ള അമിതമായ ആസക്തി നല്ലതല്ല. അത് "ധാർമ്മികമായി ന്യായീകരിക്കാൻ" കഴിയുന്നതുമല്ല. എന്നാൽ ഇത്തരം കാര്യങ്ങൾ വിവാഹമോചനത്തിനുള്ള നിയമപരമായ കാരണമല്ലെന്നും കോടതി പറഞ്ഞു.