
തൃശൂര്‍ അതിരപ്പള്ളി-മലക്കപ്പാറ റോഡിൽ കാട്ടാനക്കൂട്ടം എണ്ണപ്പനകൾ കുത്തിമറിച്ചിട്ടു. എണ്ണപ്പനകള്‍ റോഡിലേക്ക് മറിഞ്ഞുവീണതോടെ റൂട്ടില്‍ ഇന്ന് രാവിലെ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പ്ലാന്റേഷൻ ജീവനക്കാരും നാട്ടുകാരും വിനോദസഞ്ചാരികളും ചേർന്നാണ് ഗതാഗത തടസം നീക്കിയത്. കാലടി പ്ലാന്റേഷനിൽ ഓയിൽ പാം എസ്റ്റേറ്റിൽ ഇന്നലെ രാത്രിയാണ് ആനക്കൂട്ടം എത്തിയത്.