കാർഷിക മേഖലയെ തുണയ്ക്കുമോ? കേന്ദ്ര ബജറ്റ് പ്രഖ്യാപനം ജൂലൈ 23ന്

തെലങ്കാന സർക്കാർ കർഷകരുടെ 2 ലക്ഷം വരെയുള്ള കടങ്ങൾ എഴുതിത്തള്ളാനുള്ള തീരുമാനമെടുത്തതും ഈ ജൂണിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

കർഷക രോഷം തിരിച്ചടിച്ചെന്ന തിരിച്ചറിവ് നിലനിൽക്കെയാണ് മൂന്നാം മോദി സർക്കാർ ബജറ്റ് പ്രഖ്യാപനത്തിനൊരുങ്ങുന്നത്. തെലങ്കാന സർക്കാർ കാർഷിക കടങ്ങൾ എഴുതിതള്ളിയെന്ന വാർത്ത പുറത്തുവന്നത് ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഒന്നടങ്കം നോക്കിക്കണ്ടത്. ഇതോടെ കാർഷിക മേഖലയ്ക്ക് അനുകൂലമായ പദ്ധതികള്‍ കേന്ദ്രം ഉള്‍പ്പെടുത്താനുള്ള സാധ്യതയേറുമെന്നാണ് സാമ്പത്തിക വിദഗ്ദർ വ്യക്തമാക്കുന്നത്.

കാലാവസ്ഥ വ്യതിയാനം മൂലം സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കർഷകർ ഉൾപ്പെടെയുള്ള ജനത അനുഭവിക്കുന്നത്. പ്രതിസന്ധികളെ ലഘുകരിക്കുന്നതിനും പ്രതിരോധ ശേഷി കൂടുതലുള്ള വിളവിറക്കുന്നതിനും വിഹിതം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ ഗവേഷണത്തിനും വികസനത്തിനുമുള്ള വകയിരുത്തലിൽ ഒരു ശതമാനമെങ്കിലും വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുകയും കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതും അടക്കമുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ടാകും. കർഷകരുടെ ആവശ്യങ്ങൾ സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com